‘തൈര്’ മുളക് കൊണ്ടാട്ടമില്ലാതെ എന്ത് സദ്യ, ഇരിക്കട്ടെ അല്പം എരിവും പുളിയും, വായിൽ കപ്പലോടട്ടെ

എരിവുണ്ടെങ്കിലും പോഷകസമ്പന്നവും ഔഷധ ഗുണവുമുള്ള പച്ചക്കറിയാണ് പച്ചമുളക്. നല്ല കട്ട തൈരിൽ പച്ചമുളക് തേച്ച് ഉണക്കി എടുത്ത് പൊരിച്ചെടുത്ത് എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ഇനി എങ്ങനെയാണു ഈ തൈര് മുളക് കൊണ്ടാട്ടം ഉനടക്കുന്നത് എന്ന് നോക്കാം.

ALSO READ: മലകണ്ടിറങ്ങുമ്പോൾ കാൽ വഴുതി ഡാമിൽ വീണു, അച്ഛന്റെ പ്രതീക്ഷകൾ ജലത്തിൽ മുങ്ങി ഇല്ലാതായി, എന്റെ വീട് മരണവീടായി: ഷാജി കൈലാസ്

കൊണ്ടാട്ടം ഉണ്ടാക്കുന്നതിന് ആവശ്യമായ പച്ചമുളക് എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് ഓരോ മുളകിലും ചെറിയ ദ്വാരം ഉണ്ടാക്കിയ ശേഷം മുളകെല്ലാം ഒരു പാത്രത്തിലേക്കിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് നല്ല തൈര് ഒഴിച്ചു കൊടുക്കാം. ശേഷം ഉപ്പും മോരും ചേർത്ത് മുളക് പാത്രത്തോട് കൂടെ അടുപ്പിൽ വച്ച് ഒന്ന് തിളപ്പിച്ചെടുക്കാം. ഇവയെല്ലാം കൂടെ നല്ലപോലെ തിളച്ചു വന്നു കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ഈ മുളകിന്റെ കൂട്ട് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് മാറ്റാം.

ALSO READ: ദേവദൂതന്റെ റീ-റിലീസിനായി ആരാധകരെ പോലെ ഞാനും കാത്തിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് സംവിധായകൻ

രാത്രി ഇത് ചെയ്തു വയ്ക്കുകയാണെങ്കിൽ പിന്നീട് രാവിലെ എടുത്തു നോക്കുമ്പോൾ മുളകിലെല്ലാം നല്ലപോലെ മോരും ഉപ്പും പിടിച്ച് നന്നായി നിറം മാറി വന്നിട്ടുണ്ടാകും. ഈ സമയം മുളക് മാത്രം ഈ പാത്രത്തിൽ നിന്നും കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇത് ഒരു വലിയ തട്ടിലേക്കിട്ട് പരത്തി ഉണക്കിയെടുക്കാം. ഈ മുളക് വീണ്ടും മോരിൽ തന്നെ ഇട്ടുവയ്ക്കാം. ശേഷം വീണ്ടും ഇത് മോരിൽ നിന്നും കോരിയെടുത്ത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം. ഇങ്ങനെ രണ്ടുദിവസത്തോളം ചെയ്തെടുത്ത ശേഷം മുളക് നന്നായി ഉണക്കിയെടുക്കുക. രണ്ട് ദിവസം കൊണ്ട് മുളക് നല്ല രീതിയിൽ ഉണങ്ങിക്കിട്ടും. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ഇത് പൊരിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News