സിംഗിള്‍സേ, ഇന്ന് നിങ്ങളുടെ ഡേ അല്ലെന്ന് തോന്നുന്നുണ്ടോ ? വാലന്‍റൈന്‍സ് ഡേ ആഘോഷം കണ്ട് വിഷമത്തിലാണോ ? നിങ്ങള്‍ക്കുമുണ്ട് ഈ ദിനത്തില്‍ കാര്യം

singles day

പ്രണയദിനത്തിലെ സ്റ്റാറ്റസും ഗിഫ്റ്റ് പങ്കുവെയ്ക്കലുമൊക്കെ കണ്ട് സിംഗിള്‍സേ, നിങ്ങള്‍ വിഷമത്തിലാണോ ? ഇന്നത്തെ ദിനത്തില്‍ നിങ്ങള്‍ക്ക് റോളില്ല എന്ന് തോന്നല്‍ വന്നോ ?റോസാപ്പൂക്കളും ചോക്ലേറ്റും കിട്ടാതെ, കൊടുക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ സിംഗിള്‍സിന് ഇന്നത്തെ ഡേയുടെ ആവശ്യമുണ്ടായിരുന്നില്ലെന്ന് തോന്നിയോ ? എന്നാല്‍ തെറ്റി…

ജീവിതത്തിൽ പങ്കാളി ഇല്ലാതിരിക്കുന്നത് വളരെ ദുഖകരമാണെന്ന് ചുറ്റുപാടുകൾ പറയുന്നു. എന്നാല്‍ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്ന കാര്യം വളരെ വ്യത്യസ്തമാണ്. അമേരിക്കയിൽ പ്യൂ റിസർച്ച് സെന്‍റർ 2020ൽ നടത്തിയൊരു പഠനത്തിൽ ഏതാണ്ട് 50 ശതമാനം ആളുകളും സിം​ഗിളായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. സിം​ഗിൾ ലൈഫ് ദുരിതവും ദുഖകരവുമല്ല, മറിച്ച് സ്വന്തം മൂല്യങ്ങള്‍ക്കും താത്പ്പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാന്‍ പ്രപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് സൈക്കോളജിസ്റ്റ് ഡോ. ബെല്ല ഡിപൗലോ പറയുന്നു.

Also read: ‘പ്രമുഖ നടൻ എന്നെ ഡേറ്റിങ്ങിന് വിളിച്ചു, വിവാഹനിശ്ചയം കഴിഞ്ഞ കാര്യം മറച്ചുവെച്ചു’; വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അതില്‍ ഉറച്ചുനിന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സിംഗിൾസിന് ജീവിതം അവസരം നൽകുകയാണ്. അവര്‍ക്ക് മനഃശാസ്ത്രപരമായി സമ്പന്നമായ ജീവിതമാണ് ലഭിക്കുകയെന്നും ഡോ. ബെല്ല പറഞ്ഞുവെയ്ക്കുന്നു. സിം​ഗിളായി ജീവിക്കുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് സന്തുഷ്ടരാണെന്ന് മാത്രമല്ല, കാലക്രമേണ അവർ കൂടുതൽ സന്തോഷവതിയാവുകയും ചെയ്യും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏകാന്തതയെ ഭയപ്പെടുന്നതിന് പകരം ആസ്വദിക്കുമ്പോള്‍ അത് നിങ്ങളെ ഭയപ്പെടുത്താനുള്ള സാധ്യത കുറവാണെന്നും ഡോ. ബെല്ല വിശദീകരിക്കുന്നു.

കപ്പിള്‍സ് പ്രണയദിനം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കും ആഘോഷിക്കാന്‍ ചില വഴികളുണ്ട്…
സുഹൃത്തുക്കളെ വിളിച്ചു ചേർത്ത് ഒരു ഗാലൻന്‍റൈൻസ് ഡേ പ്ലാൻ ചെയ്യാം. പ്രണയത്തെക്കാൾ സൗഹൃദത്തെ ആഘോഷിക്കുന്നതിനായി മാറ്റിവയ്ക്കുന്നൊരു ദിനമാണ് ഗാലൻന്‍റൈൻസ് ഡേ. പാർക്ക്സ് ആന്‍റ് റിക്രിയേഷൻ എന്ന ഷോയിലൂടെയാണ് ഗാലൻന്‍റൈൻസ് ഡേ ജനപ്രിയമാകുന്നത്. സ്നേഹം എന്നത് പ്രണയബന്ധം മാത്രമല്ലെന്നും സുഹൃത്ത് ബന്ധങ്ങൾക്കും പ്രാധാന്യമുണ്ടെന്നും സൂചിപ്പിക്കുന്നതിനാണ് ഗാലൻന്‍റൈൻസ് ഡേ. how to not be lonely when youre alone on valentines day

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News