ചാണകമിട്ടാൽ കവുങ്ങ് തഴച്ചു വളരും, പിന്നെ മുറുക്കാൻ അടയ്ക്കയ്ക്ക് വേറെവിടെയും പോകണ്ട

കേരളത്തിലെ കൃഷിയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാണിജ്യ വിളയാണ് കവുങ്ങ്. അല്പം പരിചരണം നൽകിയാൽ നൂറ് മേനി വിളയുന്ന കവുങ്ങ് നല്ല ആദായമായുള്ള ഒരു കൃഷിയാണ്. ഉഷ്ണമേഖല പ്രദേശത്താണ് സാധാരണയായി കവുങ്ങ് കൃഷി ചെയ്യുന്നത്. വർഷം മുഴുവനും നല്ല ജലാംശമുള്ള മണ്ണും മഴയും ഇതിന് ആവശ്യമാണ്. വരൾച്ച വളരെ പെട്ടെന്നു ബാധിക്കുന്നതിനാൽ മഴ കുറവുള്ള സ്ഥലങ്ങളിൽ കവുങ്ങിന് വേനൽക്കാലത്ത് നനവേണ്ടിവരും.

കവുങ്ങിന്റെ കൃഷിരീതി പരിചയപ്പെടാം

ALSO READ: പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം…

വെട്ടുകൽ, ചെമ്മണ്ണ്, എക്കൽമണ്ണ് എന്നിവയാണ് കവുങ്ങ് കൃഷിയ്ക്ക് അനുയോജ്യം. ഒരു മീറ്റർ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം. വെള്ളം കെട്ടിനിൽക്കാതെ നല്ല നീർവാർച്ചാ സൗകര്യമുള്ള സ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ് പറ്റിയതല്ല. വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാൽ കവുങ്ങിന്റെ തൈകൾ ഉണ്ടാക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തേ വിളവു തരുന്നതും കൂടുതൽ കായ് പിടിത്തമുള്ളതുമായ മരങ്ങളിൽ നിന്നുവേണം വിത്തെടുക്കുവാൻ. മരത്തിന്മേൽ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പിൽ കൂടുതൽ ഇലകളുള്ളതും ചുരുങ്ങിയതു വർഷത്തിൽ നാലു കുലകളെങ്കിലും തരുന്നതുമായ തായ്മരങ്ങളാണ് അഭികാമ്യം.

പരിചരണ രീതി

ALSO READ: അധ്യാപകന്റെ കൈ വെട്ടിയ കേസ്: സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരം എൻഐഎയ്ക്ക് ലഭിച്ചതായി സൂചന

കവുങ്ങുമരത്തിൽ തന്നെ നിന്നു നല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ് വിത്തിനായി എടുക്കേണ്ടത്. കൂടുതൽ തൂക്കമുള്ള വിത്ത് കൂടുതൽ അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകൾ തരുന്നു. വെള്ളത്തിലിടുമ്പോൾ തൊപ്പി നേരേ കുത്തനെ മുകളിൽ വരത്തക്കവിധം പൊങ്ങിക്കിടക്കുന്ന വിത്തടയ്ക്കകൾ നല്ലതാണ്. വിളവെടുത്ത ഉടനെ തന്നെ, തണലിൽ തയ്യാറാക്കിയ വാരങ്ങളിൽ ഞെട്ട് (തൊപ്പി) മുകളിൽ വരത്തക്കവിധം കുത്തനെ വിത്തടയ്ക്കകൾ 58 സെ.മീ. അകലത്തിൽ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണൽ കൊണ്ടു മൂടി ദിവസേന നനയ്ക്കണം. വിത്തുപാകി 45 ദിവസത്തോടെ അവ മുളയ്ക്കാൻ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൊണ്ണൂറു ദിവസം പ്രായമായാൽ തൈകൾ പറിച്ചെടുത്ത് രണ്ടാം തവാരണയിൽ നടാം. സൗകര്യംപോലെ നീളവും 150 സെ.മീ. വീതിയുമുള്ള വാരങ്ങൾ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതിൽ ഹെക്ടറിന് 5 ടൺ എന്ന തോതിൽ കാലിവളം ചേർക്കണം. വാഴ നട്ടോ, കോവൽ പടർത്തിയോ പന്തൽ നിർമിച്ചോ തണൽ നൽകാവുന്നതാണ്. വാഴയാണു നടുന്നതെങ്കിൽ നേരത്തെതന്നെ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളിൽ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം. ഇടയ്ക്കിടെ വള പ്രയോഗവും നടത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News