
ഹെൽത്തിയായിട്ടുള്ള ഭക്ഷണം കഴിക്കാനാണ് മിക്ക മലയാളികളും ശ്രദ്ധിക്കുന്നത്. അക്കൂട്ടത്തിൽ സൂപ്പുകളോടാണ് മലയാളികൾക്ക് കൂടുതൽ കമ്പം. എന്നാൽ നിറയെ പോഷകഗുണങ്ങളുള്ള സൂപ്പുകൾ എങ്ങനെയാണ് തയ്യാറാക്കേണ്ടെതെന്ന് ഇപ്പോഴും ചിലർക്ക് അറിയില്ല. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ഒരു ഹെൽത്തി സൂപ്പം സമയം കളയാതെ തയ്യാറാക്കിയാലോ. ഹൃദയാരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമമായ തക്കാളി കൊണ്ട് ഒരു സൂപ്പ് തയ്യാറാക്കാം.
also read: തൈര് ഉണ്ടോ? 5 മിനുട്ടിൽ കറി റെഡി, ചോറിനിത് ബെസ്റ്റ് കോംബോ
ആവശ്യമായ ചേരുവകൾ
തക്കാളി – ഏഴ് എണ്ണം
പച്ചമുളക് അരിഞ്ഞത് – ഒന്ന്
നെയ്യ് – ഒരു ടേബിൾ സ്പൂൺ
പൊടി പഞ്ചസാര – അര ടീസ്പൂൺ
ജീരകം – ഒരു ടീസ്പൂൺ
ബ്ലാക്ക് സാൾട്ട് – കാൽ ടീസ്പൂൺ
കുരുമുളക് – അര ടീസ്പൂൺ
കായം – ഒരു നുള്ള്
ഇഞ്ചി – അര ടീസ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി
ഉപ്പ് – പാകത്തിന്
മല്ലിയില – ഒരു പിടി
also read: മുട്ടയുടെ വെള്ളയാണോ, മഞ്ഞയാണോ, ഏതാണ് നല്ലത്? ആരൊക്കെ മഞ്ഞ ഒഴിവാക്കണം
തയ്യാറാക്കുന്ന വിധം
തക്കാളി ചെറിയ കഷ്ണങ്ങളാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അൽപം വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കായം എന്നിവ ചേർക്കാം. ശേഷം തയ്യാറാക്കിവച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ചെറുതായി കുറുകുമ്പോൾ ബ്ലാക്ക് സാൾട്ടും കുരുമുളകും ചേർക്കാം. ഇനി പൊടി പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചാൽ മല്ലിയില വിതറി ചെറുചൂടോടെ കഴിക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

