
എന്നും വൈകിട്ട് ചായക്കൊപ്പം പരിപ്പുവടയും പഴംപൊരിയുമൊക്കെ കഴിച്ച് മടുത്തോ എന്നാൽ ഒരു വെറൈറ്റി സ്നാക്സ് ആയാലോ. ചായയ്ക്കൊപ്പം മാത്രമല്ല പാർട്ണറുടെ ഒപ്പം ഒരു മൂവി ഡേറ്റ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ഈ സ്നാക്സ് ഒരു നല്ല ചോയ്സ് ആണ്. രുചിയിൽ മുമ്പനായ പൊട്ടറ്റോ വെഡ്ജസ് എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാമോ?
ചേരുവകൾ
ഉരുളക്കിഴങ്ങ്- 4
ഒലിവ് ഓയിൽ- 2 ടിസ് സ്പൂൺ
മുളകുപൊടി- 1 ടീസ് സ്പൂൺ
കായീൻ പെപ്പർ- അര ടീസ് സ്പൂൺ
ഉപ്പ്, കുരുമുളക്പൊടി- 1 ടീസ് സ്പൂൺ
തയ്യാറാക്കുന്ന വിധം
.ഉരുളക്കിഴങ്ങിൽ മസാലകളും എണ്ണയും ചേർത്ത് പുരട്ടി എടുക്കുക
.ട്രേയിൽ നിരത്തി 200 ഡിഗ്രി ചൂടിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ ചൂടോടെ വിളമ്പാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

