
കേരളത്തിൽ ഇന്ന് പത്തിൽ അഞ്ചുപേർക്കും കാണാൻ സാധ്യതയുള്ള രോഗമായി മാറിയിരിക്കുകയാണ് ഫാറ്റി ലിവർ. അതിമധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതാണ് ഫാറ്റി ലിവറിന്റെ വർധനക്കും കാരണം. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, സോഡ ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ മലയാളികൾ നിയന്ത്രണമില്ലാതെ അകത്താക്കാൻ തുടങ്ങിയതിനാൽ ഞെട്ടിപ്പിക്കുന്ന അളവിലാണ് ശരീരത്തിലേക്ക് ഊർജത്തിൻ്റെ അളവ് വന്നു ചേരുന്നത്.
എന്നാൽ ആ ഊർജം ചെലവാക്കുന്ന തരത്തിൽ വ്യായാമമൊന്നും നമ്മൾ ചെയ്യുന്നുമില്ല. ദീർഘനേരം ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും കൂടിയാകുമ്പോൾ അധികമായി എത്തുന്ന ഊർജം മുഴുവൻ കൊഴുപ്പായി സൂക്ഷിക്കാൻ ശരീരം നിർബന്ധിതമാകുന്നു.
ALSO READ; അമിതവണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി ഒറ്റ ഗുളിക; ‘എലി ലില്ലി’യുടെ പരീക്ഷണം വിജയം
ജീവിതശൈലീ മാറ്റങ്ങളിലൂടെ രക്തത്തിലുണ്ടാകുന്ന അമിത കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷികുറയുകയും കരളില്‍ കൊഴുപ്പ് അടിയുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. സാധാരണഗതിയില്‍ ഇത് അപകടകാരി അല്ല. എന്നാല്‍, ഒരാള്‍ക്ക് ഫാറ്റിലിവര്‍ എന്ന അവസ്ഥ ഉണ്ടായതിനൊപ്പം ലിവര്‍ ഫംഗ്ഷന് ടെസ്റ്റില്‍ അപാകതകള്‍ ഉണ്ടാവുകയോ കരൾ കോശങ്ങൾക്ക് നീർക്കെട്ട് കാണപ്പെടുകയോ ചെയ്താൽ ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം.
രണ്ട് തരത്തിലാണ് ഫാറ്റിലിവര്‍ പ്രധാനമായും കാണപ്പെടുന്നത്. ഇതില്‍ ഒന്നാമത്തേത് മദ്യപാനത്തിന്റെ ഭാഗമായി വരുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തെത് മദ്യപിക്കാത്തവരില്‍ കാണപ്പെടുന്നതും. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയാണ് മദ്യപിക്കാത്തവരില്‍ ഫാറ്റിലിവറിലേക്ക് നയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് രോഗം തുടങ്ങിയ ചില രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാം.
ALSO READ; രാജ്യത്ത് ആദ്യം: സ്ത്രീകളിലെ രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ മാര്‍ഗരേഖ
പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവറിനെ അകറ്റി നിർത്താൻ സഹായിക്കും. അമിത രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുക എന്നതും പ്രധാനമാണ്. ‘ഭക്ഷണമാണ് മരുന്ന്’ എന്നതാണ് ഇത്തവണത്തെ ലോക കരള്‍ ദിനത്തിന്റെ പ്രമേഹം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവർ, 1966-ൽ ഇഎഎസ്എല്ലിന്റെ സ്ഥാപക ദിനത്തെ അനുസ്മരിച്ചുകൊണ്ട് 2010 മുതലാണ് ലോക കരൾ ദിനം ആചരിക്കാൻ തുടങ്ങിയത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here