കറിയിൽ ഉപ്പ് കൂടിയോ? പരിഭ്രമിക്കേണ്ട! അടുക്കളയിലെ ഈ ‘മാന്ത്രിക വിദ്യകൾ’ പരീക്ഷിക്കൂ …

how-to-reduce-salt-in-curry-malayalam-kitchen-tips

മണിക്കൂറുകളോളം അടുക്കളയിൽ ചിലവഴിച്ച് സ്പെഷ്യൽ ആയി തയ്യാറാക്കിയ മീൻ കറിയോ സാമ്പാറോ വിളമ്പാൻ നേരമാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്, ഉപ്പ് അല്പം കൂടിപ്പോയി! പാകം ചെയ്ത കറി കളയാനും പറ്റില്ല, കഴിക്കാനും പറ്റില്ല എന്ന അവസ്ഥയിലാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളെ ഉപ്പു കുറച്ച് പഴയ രുചിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇതാ ചില ‘കിച്ചൺ ഹാക്കുകൾ’

ഉരുളക്കിഴങ്ങ്: അടുക്കളയിലെ രക്ഷകൻ

ഉപ്പ് കൂടിയ കറികൾക്ക് ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഒരു പച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറി നന്നായി തിളപ്പിച്ച ശേഷം ഈ കഷ്ണങ്ങൾ കോരി മാറ്റാം. സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കറിയിലെ അധികമുള്ള ഉപ്പിനെ വലിച്ചെടുക്കും.

ALSO READ : ഈ ചൂടിൽ ഇത് കുടിച്ചാൽ മറ്റൊന്നും കുടിക്കില്ല; സിം​ഗപ്പൂർ പൈനാപ്പിൾ ജ്യൂസ്

വറുത്തരച്ച തേങ്ങയുടെ മാജിക്

ഗ്രേവി ഉള്ള കറികളിലാണ് ഉപ്പ് കൂടിയതെങ്കിൽ അല്പം തേങ്ങ വറുത്ത് അരച്ച് ചേർക്കുന്നത് മികച്ചതാണ്. ഇത് ഉപ്പിന്റെ കാഠിന്യം കുറയ്ക്കുക മാത്രമല്ല, കറിക്ക് നല്ല കൊഴുപ്പും ഹൃദ്യമായ മണവും നൽകുകയും ചെയ്യും. വറുത്തരച്ച കറികൾക്ക് ഇത് കൂടുതൽ രുചി പകരും.

ഗോതമ്പ് മാവ് ഉണ്ടോ? എങ്കിൽ പേടിക്കണ്ട!

പലർക്കും അറിയാത്ത ഒരു വിദ്യയാണിത്. വീട്ടിൽ ഉരുളക്കിഴങ്ങ് ഇല്ലെങ്കിൽ അല്പം ഗോതമ്പ് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. ഇത് ഉപ്പ് വലിച്ചെടുക്കാൻ സഹായിക്കും. വിളമ്പുന്നതിന് മുൻപായി ഈ മാവ് ഉരുളകൾ മാറ്റാൻ മറക്കരുത്.

ALSO READ : കവർ പാൽ ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല; വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

തേങ്ങാപ്പാലും തൈരും

ചിക്കൻ കറി, മട്ടൺ കറി അല്ലെങ്കിൽ സ്റ്റൂ എന്നിവയിലാണോ ഉപ്പ് കൂടിയത്? എങ്കിൽ പേടിക്കണ്ട. അല്പം കട്ടിയുള്ള ഒന്നാം പാൽ തേങ്ങാപ്പാലോ അല്ലെങ്കിൽ അധികം പുളിയില്ലാത്ത തൈരോ ചേർക്കാം. ഇത് ഉപ്പിന്റെ കടുപ്പം കുറയ്ക്കുകയും കറിക്ക് ഒരു ‘റോയൽ’ ടച്ച് നൽകുകയും ചെയ്യും.

തക്കാളി ചേർക്കാം

കറിക്ക് അല്പം പുളിപ്പും മധുരവും ചേർന്ന രുചി ഇഷ്ടമാണെങ്കിൽ മാത്രം ഇത് പരീക്ഷിക്കാം. ഒരു തക്കാളി നന്നായി വഴറ്റി കറിയിൽ ചേർക്കുന്നത് ഉപ്പിന്റെ അമിത സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News