കയ്പ്പില്ലാതെ പാവയ്ക്ക കഴിച്ചാലോ? ഇവ കൂടി ചേർത്ത് പാകം ചെയ്തോളൂ

bitter gourd

ഒരുപാട് പോഷക​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ​ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ആരോ​ഗ്യ വിദ​ഗ്ദർ കൂടുതലും നിർദേശിക്കുന്നത് പാവയ്ക്ക കഴിക്കാനാണ്. കരളിലെ വിഷാംശം ഇല്ലാതാക്കാനും ചർമരോ​ഗങ്ങൾ തടയാനും പാവയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. എന്നാൽ കയ്പ്പ് കാരണം പാവയ്ക്ക പലരും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കാറുണ്ട്. എന്നാൽ പാവയ്ക്കയുടെ കയ്പ് ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ.

also read: ചുവന്നുള്ളിയുടെ തൊലി കളയുന്നത് ഇനി ഇരട്ടിപ്പണിയല്ല; കിടിലൻ ടിപ്സ് ഇതാ

  • തെെരിന്റെ പുളി പാവയ്‌ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. പാകം ചെയ്യാനായി അരിഞ്ഞുവച്ച പാവയ്ക്ക 15 അല്ലെങ്കിൽ 20 മിനിട്ട് തെെരിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചെറുതായി കഴുകി പാകം ചെയ്യാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
  • പുളി ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം. പാവയ്ക്ക പാകം ചെയ്യുമ്പോൾ അതിൽ അൽപം പുളിവെള്ളം ചേർത്താൽ മാത്രം മതി. ഇത് കയ്പ്പ് കുറയ്ക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും.
  • മഞ്ഞൾപ്പൊടിയിലുള്ള ചില ഘടകങ്ങൾ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും. അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് 10 അല്ലെങ്കിൽ 15 മിനിട്ട് വയ്ക്കുക. അതിനുശേഷം ചെറുതായി പിഴിഞ്ഞെടുത്ത് പാകം ചെയ്യാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News