
കേരളത്തിൽ വേനൽ മഴ കനക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ മഴയുണ്ടാകും. അതിന് പുറമെ ഇനി വരാൻ പോകുന്നത് മഴക്കാലം കൂടിയാണ്. ആ സാഹചര്യത്തിൽ റോഡിൽ അപകട സാധ്യതകളും കൂടുതലായിരിക്കും. പക്ഷെ കൃത്യമായ ശ്രദ്ധയുണ്ടെങ്കിൽ അപകട സാധ്യതകൾ കുറയ്ക്കാൻ സാധിക്കും. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവരാണ് കൂടുതൽ അപകടത്തിൽപെടാറ്. റോഡിൽ അപകടങ്ങൾ കുറയ്ക്കാൻ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. എന്തൊക്കെ മുൻ കരുതലുകൾ എടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു.
എന്തൊക്കെ ശ്രദ്ധിക്കണം
മഴക്കാലമായാൽ റോഡിൽ വിസിബിലിറ്റി കുറവായിരിക്കും. ഈ കാഴ്ച കുറവുകൊണ്ടും ബ്രേക്കിങിൻ്റെ അപര്യാപ്തത കൊണ്ടും ഹൈഡ്രോ പ്ലേനിംഗ് സാദ്ധ്യത കൊണ്ടും കുഴികളും മറ്റും ഉണ്ടാകുന്നത് കൊണ്ടും അപകട സാധ്യതകൾ കൂടുതലാണ് അത്തരം സാഹചര്യത്തിൽ റോഡിലിറങ്ങുന്ന കാൽ നടയാത്രക്കാരും സൈക്കിൾ യാത്രക്കാരുമെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ള വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്ന തരത്തിലായിരിക്കണം ഇത്തരക്കാർ പോകേണ്ടത്. ഇരുണ്ട വസ്ത്രങ്ങളും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. മഞ്ഞയോ വെള്ളയോ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും രാത്രി കാലങ്ങളിൽ റിഫ്ലക്ടർ ജാക്കറ്റുകൾ ധിരിക്കാനും ശ്രദ്ധിക്കണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
മഴക്കാലമല്ലേ മഴയല്ലേ.
മഴക്കാലം വരവായ് നിരത്തിൽ അപകടസാധ്യതകളും.
കാഴ്ചയുടെ കുറവു കൊണ്ടും, നിരത്തിൽ ബ്രേക്കിംഗ് ദുഷ്‌കരമാകുന്നതു കൊണ്ടും, ഹൈഡ്രോ പ്ലേനിംഗ് സാദ്ധ്യത വർദ്ധിക്കുന്നതുകൊണ്ടും,
കുഴികളം മറ്റ് തടസ്സങ്ങൾ വർദ്ധിക്കുന്നതു കൊണ്ടും, നിരത്തുകളിൽ അപകട സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്ന കാലമാണ്.
വെളിച്ചക്കുറവും ഇരുണ്ട വസ്ത്രങ്ങളും കുടയുമെല്ലാം വാഹന ഡ്രൈവർമാർക്ക് സൈക്കിൾ പോലുള്ള മറ്റ് റോഡ് ഉപയോക്താക്കളെ കാണുന്നത് ദുഷ്‌കരമാകുന്ന കാലമാണ്. നിരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് ഗോചരമാകുന്ന വെള്ളയോ മഞ്ഞയോ പോലുള്ള ഇളം നിറങ്ങളുള്ള വസ്‌ത്രങ്ങളോ റിഫ്ളക്ടീവ് ജാക്കറ്റുകളോ തിരഞ്ഞെടുക്കുക. കാണുക എന്നതു പോലെ തന്നെ പ്രധാനമാണ് കാണപ്പെടുക എന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

