
വളരെ കുറഞ്ഞ തുക ശമ്പളം വാങ്ങുന്ന ഒരുപാടുപേര്‍ നമുക്കിടയില്‍ ഉണ്ട്. പലപ്പോഴും മാസാവസാനം മറ്റുള്ളവരില്‍ നിന്നും കടം വാങ്ങുന്നത് ഇത്തരക്കാര്‍ക്ക് ശീലമാണ്. ഇതിനിടയില്‍ പണം സേവ് ചെയ്ത് വയ്ക്കാന്‍ പലപ്പോഴും കഴിയണം എന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ സിംപിളായി നമുക്ക് ഒരു തുക മിച്ചംപിടിക്കാവുന്നതാണ്.
ഓരോ മാസവും സമ്പാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. വലിയൊരു തുക ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും. ശമ്പളം വരുമ്പോള്‍ത്തന്നെ ഓട്ടോമേറ്റഡ് ആയി പണം സേവിങ് അക്കൗണ്ടില്‍ എത്തുന്ന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിക്കാവുന്നതാണ്.
Also Read : കോളടിച്ചു ഗയ്‌സ് ! വീണ്ടും ഞെട്ടിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞ് നിരക്ക്
ദിവസവും പുറത്തുനിന്നും ആഹാരം കഴിക്കുന്നത് നിര്‍ത്തുക. പരമാവധി വീട്ടില്‍ നിന്നും തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അല്ലാത്തവര്‍ വലിയ ഹോട്ടലുകളില്‍ ദിവസവും കയറാതെ ചെറിയ ഹോട്ടലുകളെ ആശ്രയിക്കുന്നതും നന്നാകും. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വലിയ ഹോട്ടലുകളില്‍ കയറാന്‍ ശ്രമിക്കുക
ഓരോ ആഴ്ച്ചയുടെ തുടക്കത്തിലും അടുത്ത ഏഴു ദിവസങ്ങള്‍ക്കുള്ള മെനു തയ്യാറാകുക. അതിലൂടെ ആവശ്യമുള്ള സാധനങ്ങള്‍ മാത്രം തെരത്തെടുത്ത് വാങ്ങിക്കാന്‍ സാധിക്കും. ആവശ്യമുള്ള ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യുക. നിങ്ങലുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു നിങ്ങളുടെ പ്ലാന്‍ തെരഞ്ഞെടുക്കുക. അനാവശ്യ പ്ലാനുകള്‍ ഒഴിവാക്കുക.
ജോലിസ്ഥലങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാന്‍ ശ്രമിക്കുക. ബസ്സ്, മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കുക. ഒരുമിച്ചു ജോലിചെയ്യുന്നവരോ ഒരു പ്രദേശത്തുള്ളവരോ ജോലി സ്ഥലത്തേക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്നതാണ്.
ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യങ്ങളോട് നോ പറയുകയെന്നതാണ് റ്രേവും വലിയ കാര്യം. ആവശ്യത്തിനുള്ള പണം മാത്രം കയ്യില്‍ കരുതുക. പണം മാത്രം കയ്യിലുള്ളത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here