
ചുട്ടുപൊള്ളുകയാണ് ഇപ്പോൾ. അതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല. മഴയൊന്ന് വന്ന് മണ്ണ് നനച്ചിട്ട് പോകുന്നത് അല്ലാതെ ചൂടിന് പ്രത്യേകിച്ച് കുറവൊന്നുമില്ല. രാത്രിയിലും ചൂടി കൂടുന്നത് കൊണ്ട് ഉറങ്ങാൻ പോലും പാടാണ്. എല്ലാവരുടെ വീട്ടിലും എസി വേണമെന്നില്ലല്ലോ.. അങ്ങനെയുള്ളവർ എങ്ങനെ ഉറങ്ങും ? ഫാനാണ് പലരുടെയും ഈ സമയത്തെ വലിയ ആശ്വാസം. എന്നാൽ ഫാനിൽ നിന്നു വരുന്നത് ചൂട് കാറ്റാണ് താനും. ഈ സാഹചര്യത്തിൽ സുഖമായി ഉറങ്ങാൻ എന്ത് ചെയ്യാനാകുമെന്ന് നോക്കിയാലോ ?
ഉറക്കത്തിന് സഹായിക്കുന്ന ചില ടിപ്‌സ് നോക്കാം. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ കണ്ണുകൾക്ക് സ്‌ക്രീനുകളിൽ നിന്ന് ഇടവേള നൽകുകയാണ് ഒരു മാർഗം. അതായത് കിടുന്നുകൊണ്ടുള്ള ഫോൺ ഉപയോഗം വേണ്ടെന്ന് സാരം. ഉറങ്ങാനും, ഉണരാനും എന്നും കൃത്യസമയം കണ്ടെത്തുക. സ്ഥിരമായ ഈ ദിനചര്യം നിങ്ങളുടെ ‘സർക്കാഡിയൻ റിഥം’ ക്രമീകരിക്കും. ഉറങ്ങാൻ കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നതും വളരെ നല്ലതാണ്. തണുത്ത വെള്ളത്തിലോ കുളിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉണർവ് നൽകുകയും ചെയ്യും, അതേസമയം ഇളം ചൂടുള്ള വെള്ളത്തിലോ കുളിക്കുന്നത് രക്തക്കുഴലുകൾ വികസിക്കാൻ അനുവദിക്കുകയും താപനഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: ഒരേ സിം കാർഡ് തന്നെ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം ? സിം കാർഡ് മാറ്റാനും ഒരു സമയമുണ്ട് ദാസാ…
പകൽ സമയം നന്നായി വെള്ളം കുടിക്കണം. ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് നല്ലത്. രാത്രിയിൽ ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.
സൂര്യപ്രകാശം മുറിയിലേക്ക് എത്തുന്നത് തടയാൻ, പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ, ജനാലകൾ, തിരശ്ശീലകൾ, കർട്ടനുകൾ എന്നിവ അടച്ചിടുക. വൈകുന്നേരം പുറത്തെ വായു അകത്തുള്ളതിനേക്കാൾ തണുപ്പുള്ളപ്പോൾ മാത്രം ജനാലകൾ തുറക്കുക. ചൂട് ഉയരുന്നതിനാൽ, താഴത്തെ നിലയിലെ കിടപ്പുമുറിയിലേക്കോ ലഭ്യമെങ്കിൽ ബേസ്മെന്റിലേക്കോ മാറുക. പോളിയെസ്റ്ററിനേക്കാൾ വായുസഞ്ചാരമുള്ള ലിനൻ, കോട്ടൺ തുണിത്തരങ്ങൾ ഉപയോഗിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

