ഫ്രിഡ്ജിൽ തേങ്ങ ഇരിപ്പുണ്ടോ ; എങ്ങനെ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാം

how to store coconut

നാളികേരത്തിന് കഴിഞ്ഞ വർഷങ്ങളിലെല്ലാം വലിയ ക്ഷാമമാണ് കേരളത്തിൽ അനുഭവപ്പെട്ടത്. കേരങ്ങളുടെ കേരളത്തിൽ നാളികേരത്തിന് വരെ ക്ഷാമമുണ്ടാകുകയും വലിയ വില കൊടുത്ത് വാങ്ങേണ്ടിയും വന്നിരുന്നു. ഇതിന് പുറമെ വാങ്ങിയ നാളികേരം കുറച്ച് അധികം ദിവസം സൂക്ഷിക്കുന്നവരായിരിക്കും പലരും.

കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ നാളികേരം കേടാകാനുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ച് ചൂട് കൂടിയ കാലാവസ്ഥയായതിനാൽ കേടുവരാനുള്ള സാധ്യതകൾ കൂടുതലാണ്. ഫ്രിഡ്ജിലാകും പലരും തേങ്ങ സൂക്ഷിക്കുന്നത്. എന്നാൽ കൃത്യമായല്ല സൂക്ഷിക്കുന്നതെങ്കിൽ ഫ്രിഡ്ജിൽ ഇരിക്കുന്ന തേങ്ങയും കേട് വരും. ചില കാര്യങ്ങൾ അറിയുകയാണെങ്കിൽ തേങ്ങ ഫ്രിഡ്ജിലും കൂടുതൽ കാലം കേടുവരാതെ ഇരിക്കും

Also read: ദിവസവും എത്ര മുട്ട കഴിക്കും?  ഹെൽത്തിയാകാൻ ശ്രമിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കല്ലേ

കേടാകാതെ എങ്ങനെ സൂക്ഷിക്കാം

നിങ്ങൾ തേങ്ങ ചിരകിയ ശേഷമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതെങ്കിൽ അത് ഫ്രീസറിൽ വയ്ക്കുന്നതാകും കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ​ദിവസം തേങ്ങ കേടാകാതിരിക്കാൻ സഹായിക്കും. എന്നാൽ പൊട്ടിച്ച തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ നാലോ അഞ്ചോ ദിവസം കേടാകാതെയിരിക്കും. എയർ ടൈറ്റായ ഒരു കണ്ടെയിനറിൽ ആണ് സൂക്ഷിക്കുന്നതെങ്കിൽ ഫ്രഷ്നസ് കൂടാനും ഇത് സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News