
നിങ്ങളുടെ കൈയിൽ സ്മാർട്ട് ഫോണുണ്ടോ എങ്കിൽ ആധാർ അപ്ഡേറ്റ് ചെയ്യാനായി ഇനി ആധാർ സെന്റർ തപ്പി പോകേണ്ട ആവശ്യമില്ല. മാത്രവുമല്ല ആറു മാസത്തേക്ക് ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിന് ഫീസ് നൽകേണ്ട ആവശ്യവുമില്ല. ഔദ്യോഗിക ആധാർ ആപ്പ് വഴിയാണ് പുതിയ സേവനങ്ങൾ ലഭ്യമാകുക.
2026 ജൂലൈ ഒന്ന് മുതൽ ആറു മാസത്തേക്ക്, അതായത് 2026 ഡിസംബർ വരെയാണ് സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുക. ആധാർ ആപ്പ് വഴി നമ്മൾക്ക് സ്വയം തന്നെ ഈ മെയിൽ ഐഡി പുതുക്കാനും ചേർക്കാനും സാധിക്കും. ഈ സേവനത്തിന് ഈടാക്കിയിരുന്ന എഴുപത്തിയഞ്ച് രൂപ ഫീസ് ഈ കാലയളവിൽ യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
also read:പെട്രോളിനും ഗ്യാസിനും പിന്നാലെ വില വർധിപ്പിച്ച് ടെലികോം കമ്പനികൾ
ഐഓഎസ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഔദ്യോഗിക ആധാർ ആപ്പ് ലഭ്യവുമാണ്. ഈ മെയിൽ വിലാസം ആധാറിൽ അപ്ഡേറ്റ് ചെയ്യുന്നത് ഗൗരവമായി തന്നെ കാണണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ആധാറിൽ ഈ മെയിൽ ഐഡി അപ്ഡേറ്റാണെങ്കിൽ നമ്മുടെ ആധാർ വിവരങ്ങൾ ആരെങ്കിലും പരിശോധിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ ഇമെയിൽ വഴി തത്സമയം തന്നെ അക്കാര്യം അറിയാൻ സാധിക്കും. ഇതു വഴി ആധാർ നമ്മുടെ അറിവില്ലാതെ ആരെങ്കിലും ദുരുപയോഗം ചെയ്യുകയാണെങ്കിൽ അതും നമ്മൾക്ക് കൃത്യസമയത്ത് തന്നെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും സുരക്ഷ വർധിപ്പിക്കാനും ഈ ഫീച്ചർ സഹായിക്കുകയും ചെയ്യും.
പൊതുജനങ്ങളിൽ നിന്ന് പുതിയ ഫീച്ചറിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരങ്ങൾ. ഫീച്ചർ ലൈവായി രണ്ട് ദിവസത്തിനുള്ളിൽ രണ്ടരലക്ഷത്തിലധികം ആളുകൾ ഈ-മെയിൽ ഐഡി അപ്ഡേറ്റ് ചെയ്തതായും കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ മെയിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ. നിലിവിലെ ആപ്പ് അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം. തുടർന്ന് ആപ്പിലെ ഈ മെയിൽ അപ്ഡേറ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഈ മെയിൽ മാറ്റാൻ സാധിക്കുന്നതാണ്.
ഉപഭോക്താക്കൾക്ക് ആധാറിലെ മൊബൈൽ നമ്പറും വിലാസവും മാറ്റാൻ സാധിക്കുന്ന സേവനവും ഇതിനകം തന്നെ ആപ്പിൽ ലഭ്യമാണ്. നാലു കോടിയിലധികം ആളുകൾ മൊബൈൽ നമ്പറും പത്തുലക്ഷത്തിലധികം ആളുകൾ വിലാസവും ആപ്പ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

