
അടുക്കളയിലെ പ്രധാനികളിൽ ഒരാളാണ് കുക്കർ. അല്പം ശബ്ദം ഉണ്ടാക്കി പേടിപ്പിക്കുമെങ്കിലും പല സമയങ്ങളിലും ഇവൻ നമുക്ക് രക്ഷകനായി മാറിയിട്ടുണ്ട്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ പണി തരുന്നവനാണ് ഇവൻ. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍ ഒരുപാട് തെറ്റുകള്‍ വരുത്താറുണ്ട്. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും അപകടം ഇവൻ വരുത്തിവയ്ക്കും. അത് എന്തൊക്കെ എന്ന് നോക്കാം
സമയം ലഭിക്കാനായി ഒരുപാട് സാധനങ്ങൾ ഒന്നിച്ചിട്ട് വേവിക്കാറുണ്ട് നമ്മൾ. എന്നാൽ അത് നല്ലതല്ല, കൂടിയ അളവില്‍ ഭക്ഷണസാധനങ്ങളിട്ട് കുക്കറില്‍ വേവിക്കാതിരിക്കുക. ഇത് പാചകംചെയ്യുന്ന വസ്തു നാശമാകാനും കുക്കര്‍ പൊട്ടിത്തെറിക്കാനും ഇടയാക്കിയേക്കാം.
കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ പെട്ടെന്ന് പാലോ, തൈരോ ക്രീമോ ചേര്‍ക്കുന്നത് അത് കേടാകാന്‍ കാരണമാകും. ഉയര്‍ന്ന മര്‍ദവും ചൂടും പാലിലെ പ്രോട്ടീന്‍ ഇല്ലാതാക്കും.
കുക്കറിലെ ഭക്ഷണം കുറഞ്ഞ തീയില്‍ മാത്രം വേവിക്കുക. തീ കൂട്ടി വച്ചാൽ കുക്കറിനകത്തുള്ള സാധനങ്ങള്‍ പാകമാകുന്നതിന് മുമ്പേ വിസില്‍ വരാന്‍ ഇത് കാരണമാകും. മാത്രമല്ല ഇത് താഴെ ഭാഗത്തുള്ള ഭക്ഷണത്തിന്റെ വേവ് കുറയ്ക്കുകയും ചെയ്യും.
ALSO READ: കാപ്പി അഡിക്ട് ആയ സ്ത്രീകളെ ശ്രദ്ധിക്കൂ; പ്രായമാകുമ്പോൾ കാത്തിരിക്കുന്നത് ഈ ഗുണങ്ങൾ
കുക്കറിലെ ആവിയും മര്‍ദവുമാണ് ഭക്ഷണം വേവാന്‍ കാരണമാകുന്നത്. അതുകൊണ്ടുതന്നെ കുക്കറില്‍ ആവശ്യത്തിന് വെള്ളമുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുവേണം പാചകം തുടങ്ങാന്‍. അല്ലെങ്കില്‍ ഭക്ഷണം കരിഞ്ഞുപോകാനും കുക്കര്‍ കേടുവരാനും സാധ്യതയുണ്ട്. എന്ന് വെച്ച അധികം വെള്ളം ചേർക്കേണ്ട..
കുക്കറിലെ മര്‍ദം എങ്ങനെയാണ് റിലീസ് ചെയ്യുന്നത് എന്നത് ഭക്ഷണത്തിന്റെ രുചിയെയും ബാധിക്കും. വെള്ളത്തിനുതാഴെ കുക്കര്‍വെച്ച് പെട്ടെന്ന് മര്‍ദം കളയുന്നത് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യുമ്പോള്‍ സാധിക്കില്ല. പച്ചക്കറി കൊണ്ടുള്ള ഭക്ഷണമാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല. പാസ്തയോ മറ്റോ ഏറെ നേരം കുക്കറിലെ മര്‍ദത്തില്‍ തന്നെ വെച്ചാല്‍ അധികം വെന്തുപോകാനിടയാകും. കൂടുതല്‍ ഇന്ത്യന്‍ ഭക്ഷണങ്ങളും കുക്കറിലെ മര്‍ദം തന്നെത്താന്‍ പുറത്തുപോയശേഷം എടുത്ത് ഉപയോഗിക്കുന്നതാണ് നല്ല രുചി നൽകുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here