ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിച്ച് ഹൃദയ കൈരളി

ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളെ ചേര്‍ത്തുപിടിക്കുകയാണ് ഹൃദയ കൈരളി. കൈരളി ടിവിയും ബീലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് കണ്ണൂര്‍ എ കെ ജി സഹകരണാശുപത്രിയില്‍ വച്ച് നടന്നു. കണ്ണൂര്‍,കാസര്‍കോഡ്,വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

Also Read : സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇത്; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

ജന്മനാ ഹൃദയ വൈകല്യമുള കുട്ടികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താനുള്ള ഉദ്യമമാണ് ഹൃദയകൈരളി.എകെജി മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലാണ് ഹൃദയകൈരളി മെഡിക്കല്‍ ക്യാമ്പിനായി കണ്ണൂരില്‍ വേദിയൊരുക്കിയത്. മെഡിക്കല്‍ രംഗത്ത് വലിയ കൊള്ള നടക്കുന്ന കാലത്ത് ഇത്തരം മാതൃകകള്‍ പ്രശംസനീയമാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

കൈരളി ടി വി എംഡിയും രാജ്യസഭ എം പിയുമായ ജോണ്‍ ബ്രിട്ടാസ് എം പി അധ്യക്ഷത വഹിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പിഡിയാട്രിക്ക് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ആര്‍ സുരേഷ് കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്ന ഫിലിപ്‌സ്‌ന് ഇ പി ജയരാജനും ഡോ ജോണ്‍ ബ്രിട്ടാസ് എം പി യും ചേര്‍ന്ന് ഉപഹാരം നല്‍കി.

Also Read :കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 20 കോടി; ഐഎന്‍ടിയുസി സമരം ദുരൂഹം

ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൈരളി ടി മാര്‍ക്കറ്റിങ്ങ് വിഭാഗം ജനറല്‍ മാനേജര്‍ ബി സുനില്‍ നന്ദി രേഖപ്പെടുത്തി.എ കെ ജി ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമന്‍,മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ പി ബാലകൃഷ്ണ പൊതുവാള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here