‘ആ ചുംബനം വ്യോമസേനയുടെ അന്തസ്സ് വ്രണപ്പെടുത്തി’, ഫൈറ്റർ സിനിമക്കെതിരെ ഉദ്യോഗസ്ഥൻ്റെ വക്കീൽ നോട്ടീസ്

ഹൃതിക് റോഷൻ ചിത്രം ഫൈറ്ററിനെതിരെ അസമിലെ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വക്കീൽ നോട്ടീസ്. ചിത്രത്തിലെ ചുംബനരംഗത്തിനെതിരെയാണ് ഉദ്യോഗസ്ഥന്‍ സൗമ്യ ദീപ് ദാസ് നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ ഹൃതികും ദീപികയും മിലിട്ടറി യൂണിഫോമില്‍ ചുംബിക്കുന്നത് എയര്‍ ഫോഴ്‌സിന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നു എന്നാണ് സൗമ്യ ദീപ് ദാസിന്റെ ആരോപണം.

ALSO READ: ‘വിവാഹം ഇനിയില്ല, കൊല്ലം സുധിയുടെ ഭാ​ര്യയായിത്തന്നെ ജീവിക്കും, അതിന് കാരണങ്ങൾ ഉണ്ട്’, വാർത്തകളോട് പ്രതികരിച്ച് രേണു

അതേസമയം, ഫൈറ്റര്‍ സിനിമ പരാജയപ്പെടാന്‍ കാരണം 90 ശതമാനം ഇന്ത്യക്കാരും ഫ്‌ളൈറ്റില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് പറഞ്ഞത്

ALSO READ: റൊമാൻസോ അതോ വയലൻസോ? മുഖത്തോട് മുഖം നോക്കി ലോകേഷും ശ്രുതിഹാസനും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം

ഫൈറ്റര്‍ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ ഇത്തരം ഴോണറുകള്‍ പരീക്ഷിക്കണം. അധികം ആരും പരിക്ഷിക്കാത്ത തരത്തിലുള്ള തികച്ചും പുതിയതായ ഒരിടമാണ് ഇത്തരം സിനിമകള്‍. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സ് പോയിന്റുകള്‍ ഇല്ല. അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും, കൊമേഴ്സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്ന് അവര്‍ വിചാരിക്കും.

അതിന്റെ കാരണം എന്താണെന്ന് വെച്ചാല്‍, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്ക് പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തില്‍ കയറിയിട്ടില്ലാത്തതു കൊണ്ടും എയര്‍പോര്‍ട്ടില്‍ കയറാത്തതുകൊണ്ടുമാണ്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസിലാകുമെന്ന് കരുതുന്നില്ല.

പ്രേക്ഷകര്‍ക്ക് ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെ കാണുന്ന പോലെയാണ്. ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അങ്ങനെയുള്ള ആളുകള്‍ ഈ ആക്ഷന്‍ സീനുകള്‍ കാണുമ്പോള്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’ എന്ന വികാരമാവും ഉണ്ടാവുക.

പക്ഷേ ഈ സിനിമയുടേത് വളരെ വൈകാരികമായിട്ടുള്ള കഥയാണ്. എല്ലാ വിഭാഗത്തിലെയും ആളുകളെ ആകര്‍ഷിക്കുന്ന കഥയായിട്ട് കൂടി ഇതിന്റെ ഴോണര്‍ വ്യത്യസ്തമായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത്തരം സിനിമകളോട് മടിയുള്ളതായി തോന്നുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News