
വെള്ളാരംകണ്ണുകള്‍ ഉള്ള രാജകുമാരന്‍, താരസുന്ദരി ഐശ്വര്യറായി വരെ സ്തംഭിച്ചു പോയ പൗരുഷം, ബാലതാരത്തില്‍ നിന്നും സഹ സംവിധായകനിലേക്ക് അതും സ്വന്തം പിതാവിന്റെ ചിത്രങ്ങളില്‍. പിന്നീട് ‘കഹോന പ്യാര്‍ ഹേ’ എന്ന ഒറ്റ ഹിന്ദി ചിത്രത്തിലൂടെ കരുത്തുറ്റ ആണ്‍ഭംഗിയുടെ ആള്‍രൂപമായി ആ രാജകുമാരന്‍ ഇന്ത്യന്‍ സിനിമയുടെ അമരക്കാരനില്‍ ഒരാളായി. അതാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ ‘ഹൃതിക് റോഷന്‍’.
ഇപ്പോള്‍ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു വിളംബരം തന്നെയാണ് ഹോംബാലെ ഫിലിംസ് നടത്തിയിരിക്കുന്നത്. ‘തങ്ങളുടെ അടുത്ത ചിത്രത്തില്‍ ഹൃതിക് റോഷന്‍ ഹീറോ ആകുന്നു’. ഈ വാര്‍ത്ത ഒരു കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘അവര്‍ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു, അയാള്‍ അതിര്‍വരമ്പുകള്‍ തകര്‍ത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി’- ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്ന ഹോംബാലെയുടെ വാക്കുകള്‍ ഏതൊരു സിനിമാ പ്രേമിക്കും രോമാഞ്ചം നല്‍കുന്ന ഒന്നാണ്.
‘ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു…. മഹാവിസ്‌ഫോടനത്തിന് സമയമായിരിക്കുന്നു.’ എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ഈ പ്രഖ്യാപനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകള്‍ക്കും അന്ത്യം കുറിക്കാന്‍ അവര്‍ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏവരും ഒറ്റുനോക്കുന്ന ഒരു സിനിമക്ക് ഇവിടെ തുടക്കമാകുന്നു എന്നുള്ള കമന്റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.
കെ ജി എഫ് 1, 2 ചാപ്റ്ററുകള്‍, സലാര്‍: പാര്‍ട്ട് 1 – സീസ്ഫയര്‍, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഹോംബാലെ ഫിലിംസ് ആണ് സമ്മാനിച്ചത്. ഹോംബാലെ ഫിലിംസിന്റെ എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം ആയതിനാല്‍ ഈ ചിത്രം എത്രമാത്രം ആരാധകരില്‍ ആവേശം ഉയര്‍ത്തും എന്നുള്ളതില്‍ സംശയമില്ല. ഏതൊരു ചിത്രവും അത് ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന ഹൃതിക് റോഷനും ഒരുമിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചരിത്രം. ഇനി ആവേശത്തോട് കൂടി ആ സുദിനത്തിലേക്കുള്ള കാത്തിരിപ്പാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

