ഹൃത്വികിന്റെയും സൂസന്നയുടെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി രാകേഷ് റോഷന്‍

ഹൃത്വികിന്റെയും സൂസന്നയുടെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി രാകേഷ് റോഷന്‍. ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റേയും സൂസന്നയുടെയും വിവാഹജീവിത്തിന് 13 വര്‍ഷത്തെ ആയുസ്സാണ് ഉണ്ടായിരുന്നത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട് – ഹ്രെഹാന്‍, ഹൃദയന്‍.

കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ്, 2000-ല്‍ ഹൃത്വിക് റോഷനും സൂസന്ന ഖാനും വിവാഹിതരായത്. വിവാഹമോചനം കഴിഞ്ഞു ഏതാണ്ട് പതിനൊന്ന് വര്‍ഷമാകുമ്പോള്‍ ഹൃത്വിക് സബ ആസാദുമായി ഡേറ്റിംഗ് നടത്തുകയാണ്. സൂസെയ്ന്‍ അര്‍സ്ലാന്‍ ഗോണിയുമായി ഡേറ്റിംഗിലാണ്.

Also Read : സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

അച്ഛന്‍ രാകേഷ് റോഷന്‍ അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് ഹൃത്വികിന്റെയും സൂസന്നയുടെയും വിവാഹമോചനത്തിലേക്ക് നയിച്ച കാരണം പറയുന്നത്. വെറും തെറ്റിദ്ധാരണയാണ് ഇരുവര്‍ക്കുമിടയില്‍ ബന്ധത്തിന് വിള്ളല്‍ വീഴ്ത്തിയതെന്നാണ്‌നടനും സംവിധായകനും നിര്‍മ്മാതാവുമായ രാകേഷ് റോഷന്‍ പറയുന്നത്.

അതേസമയം വിവാഹമോചനം നടന്നെങ്കിലും റോഷന്‍ കുടുംബത്തിന്റെ ഭാഗമാണ് സൂസന്ന എന്നും രാകേഷ് റോഷന്‍ പറഞ്ഞു. ജീവിതത്തില്‍ അച്ചടക്കം പാലിക്കുന്നയാളാണ് താനെന്നും അത് കൊണ്ട് തന്നെ ഹൃത്വിക്കിനും മകള്‍ക്കും തന്നെ പേടിയാണെന്നും റോഷന്‍ പറഞ്ഞു. എന്നാല്‍ താനൊരു ശകാരിക്കുന്ന പിതാവല്ലെന്നും റോഷന്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ വീട്ടില്‍ സുഹൃത്തുക്കളെപ്പോലെയാണ്’ രാകേഷ് റോഷന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News