എച്ച് എസ് പ്രണോയ്ക്ക് മലേഷ്യ മാസ്റ്റേഴ്സ് കിരീടം

മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ്ക്ക് കിരീടം. ഫൈനലിൽ ചൈനീസ് താരത്തെ തോൽപ്പിച്ചായിരുന്നു പ്രണോയിയുടെ വിജയം.

മലേഷ്യ മാസ്റ്റേഴ്സ് സ്വന്തമാക്കിയ എച് എസ് പ്രണോയിയുടെ ഈ നേട്ടം മലയാളികൾക്ക് അഭിമാന നിമിഷമാണ്. ഇന്ന് നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോൽപ്പിച്ച് ആണ് പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ജേതാവായത്. BWF 500 ഇവന്റിൽ 21-19, 13- 21, 21-18 എന്നീ സെറ്റുകളിൽ തോല്‍പിച്ചായിരുന്നു പ്രണോയി വിജയം സ്വന്തമാക്കിയത്.

ഇതോടെ മലേഷ്യ മാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ‍ാണ് പ്രണോയി സ്വന്തമാക്കിയത്. പ്രണോയിയുടെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്. അഞ്ചു വർഷം മുമ്പാണ് പ്രണോയ് അവസാനമായി ഒരു സിംഗിൾസ് കിരീടം സ്വന്തമാക്കിയത്.

ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള പ്രണോയ് ടൂർണമെന്‍റിൽ ആറാം നമ്പർ താരം ചൗ ടിയെൻ ചെൻ, നിലവിലുള്ള ഓൾ ഇംഗ്ലണ്ട് ചാംപ്യൻ ലി ഷി ഫെങ്, മാഡ്രിഡ് മാസ്റ്റേഴ്സ് ജേതാവ് കെന്‍റ നിഷിമോട്ടോ എന്നിവരെ പരാജയപ്പെടുത്തിയാണ് മലേഷ്യയിൽ ഉജ്വല മുന്നേറ്റം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News