ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് വെങ്കലം

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ആണ് പ്രണോയ്ക്ക് മെഡൽ നേട്ടം. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സില്‍ ഒരു മെഡല്‍ നേടുന്നത്. സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപെട്ട് പ്രണോയി വെങ്കലം മെഡൽ നേടുകയായിരുന്നു.

ALSO READ:മഞ്ഞ് പോലെ ഭൂമിയിലേക്ക് പതിച്ച് ചിലന്തികളും വലകളും; ഭീതിയിലായി കാലിഫോർണിയയിലെ ജനം

അതേസമയം 13-ാം ദിനം പിന്നിടുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. വിയറ്റ്നാമിനെ 6-2 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ മെഡൽ നേട്ടം. അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്.

ALSO READ:യുജിസി നെറ്റ് പരീക്ഷ ഡിസംബര്‍ 6 മുതൽ; അപേക്ഷ നൽകാനുള്ള അവസാന തിയതി ഒക്ടോബര്‍ 28 വരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News