
യുഎസ് കയറ്റുമതി നിയന്ത്രണം ചിപ്പ് നിർമാണത്തെ ബാധിച്ചതായി ചൈനീസ് ടെക് കമ്പനിയായ ഹുവായ്. യുഎസിന്റെ കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമായതോടെ ഉയർന്ന നിലവാരമുള്ള ചിപ്പുകൾ നിർമ്മിക്കാൻ തടസം നേരിട്ടുവെന്ന് സിഇഒ റെൻ ഷെങ്‌ഫെയ് പറഞ്ഞു. അതിനുശേഷം ഹുവായ് അതിന്റെ അസെൻഡ് സീരീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ വിപണനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ALSO READ: തെറ്റായ ആസ്തി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കി; പ്രിയങ്കഗാന്ധിയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി
യുഎസിൽ പ്രവർത്തിക്കുന്ന കമ്പനികളെ അപേക്ഷിച്ച് ഹുവായ് ചിപ്പുകൾ ഒരു ജെനറേഷൻ പിന്നിലാണെന്ന് റെൻ പറഞ്ഞു. എന്നാൽ കമ്പനി വഴികൾ കണ്ടെത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലസ്റ്റർ കമ്പ്യൂട്ടിങ്, കോമ്പൗണ്ട് ചിപ്പ് ഡിസൈനുകൾ, അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് എന്നി സംവിധാനങ്ങളിലൂടെ സിംഗിൾ ചിപ്പ് എന്നത് പരിമിതി മറികടക്കുമെന്നും സിഇഒ വ്യക്തമാക്കി. പീപ്പിൾസ് ഡൈലിക്ക് നൽകിയ അഭിമുഖത്തിലാണ് കമ്പനിയുടെ മേധാവി സംസാരിച്ചത്.
ഗവേഷണത്തിനും വികസനത്തിനുമായി പ്രതിവർഷം ഏകദേശം 180 ബില്യൺ യുവാൻ ഹുവായ് നിക്ഷേപിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ALSO READ: അടുത്ത മൂന്ന് മണിക്കൂറിൽ ഈ ഒമ്പത് ജില്ലക്കാർ കുടയെടുക്കേണ്ടി വരും; ഇടിമിന്നലോടു കൂടിയ മഴ വരുന്നു
അസെൻഡ് ചിപ്പുകളുടെ ഉപയോഗം കയറ്റുമതി നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്ന് യുഎസ് വാണിജ്യ വകുപ്പ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ ചൈനീസ് ചിപ്പ് നിർമ്മാതാക്കളിൽ ഒരാൾ മാത്രമാണ് ഹുവായ് എന്ന് റെൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here