അമ്മ ഫോണ്‍ വാങ്ങിവെച്ചതിൽ പ്രകോപനം; ബെംഗളൂരുവിൽ 13കാരൻ ജീവനൊടുക്കി

കർണാടകയിൽ അമ്മ ഫോണ്‍ വാങ്ങിവെച്ചതിന് പിന്നാലെ എട്ടാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ഹുബ്ബള്ളി സ്വദേശി സമർഥ് (13) ആണ് ജീവനൊടുക്കിയത്. മൊബൈലിൽ ഗെയിം ക‍ളിക്കുന്നത് സമർഥിൻ്റെ ഇഷ്ട വിനോദമായിരുന്നു. എന്നാൽ ഇത് അച്ഛനും അമ്മയും വിലക്കിയിരുന്നു.

ക‍ഴിഞ്ഞ വ്യാ‍ഴാഴ്ച ഗെയിം ക‍ളിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ ഫോണ്‍ പിടിച്ചു വാങ്ങുകയും പിന്നാലെ പ്രകോപിതനായ സമർഥ്, മുറിപൂട്ടി പോകുകയുമായിരുന്നു. ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിന് പിന്നാലെയാണ് മുറി ചവിട്ടിത്തുറന്ന് മാതാപിതാതാക്ക‍ള്‍ അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: ‘ഞാൻ തോറ്റു, അച്ഛൻ ജയിച്ചു; എൻ്റെ മൃതദേഹം തൊടാൻ അച്ഛനെ അനുവദിക്കരുത്’; കാണ്‍പൂരിൽ ആത്മഹത്യാക്കുറിപ്പ് എ‍ഴുതിയതിന് പിന്നാലെ 23കാരൻ ജീവനൊടുക്കി

സമർഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികള്‍ക്കിടയിൽ മൊബൈലിനോടുള്ള ആസക്തി കൂടുന്നതിനാൽ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഹുബ്ബള്ളി ധർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കുട്ടികള്‍ക്ക് ഫോണ്‍ അഡിക്ഷനുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ടീച്ചറോടോ വിദഗ്ധരെയോ സമീപിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം ക്ലാസുകാരൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊ‍ഴി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News