നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം

പതിമൂന്ന് നായ്ക്കളുടെ സംരക്ഷണത്തില്‍ വന്‍ കഞ്ചാവ് കച്ചവടം നടത്തിയ വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗര്‍ പോലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന നടന്നത്. വീട്ടില്‍ കുമാരനല്ലൂര്‍ സ്വദേശിയായ റോബിന്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

Also Read: നബിദിനം; പൊതു അവധി 28ലേക്ക് മാറ്റി

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കുമാരനെല്ലൂരില്‍ പരിശോധന നടത്തിയത്. കുമാരനല്ലൂര്‍ സ്വദേശിയായ റോബിന്‍ നായ വളര്‍ത്തലിന്റെ മറവിലാണ് വീട്ടില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളെയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നത്. വിദേശ ബ്രീഡില്‍ അടക്കം വരുന്ന നായ്ക്കളാണ് കഞ്ചാവ് കച്ചവടത്തിന് കാവല്‍ നിന്നിരുന്നത്.

Also Read: കനാലിലൂടെ നീങ്ങിയ മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം

ഇയാളുടെ കഞ്ചാവ് കച്ചവടത്തെപ്പറ്റി നേരത്തെ പലതവണ എക്‌സൈസും പൊലീസിനും വിവരം ലഭിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ എത്തുമ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോഗസ്ഥ സംഘത്തെ ആക്രമിക്കാന്‍ ആണ് ഇയാള്‍ ശ്രമിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പലപ്പോഴും ഉദ്യോഗസ്ഥ സംഘത്തിന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡ് വീട്ടിലെത്തിയത്. തുടര്‍ന്ന് സാഹസികമായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഡോഗ് സ്‌ക്വാഡിനൊപ്പം വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവും കണ്ടെടുത്തു. ഗാന്ധിനഗര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് , നെല്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.ജോണ്‍ , ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here