
കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടി. കാക്കനാട് സ്വദേശികളായ പി കെ ആശ, മിന്റോ മണി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആശ ഒളിവില്‍ പോയി.
പ്രതികള്‍ ചേര്‍ന്ന് ലക്ഷങ്ങളാണ് തട്ടിയത്. ആശയുടെ അക്കൗണ്ടിലേക്ക് ആണ് പരാതിക്കാര്‍ പണം അയച്ചത്. ഒ എൽ എക്സില്‍ പരസ്യം കണ്ടാണ് പരാതിക്കാര്‍ ഫ്ലാറ്റിനായി സമീപിച്ചത്.
Read Also: ആലപ്പുഴയില്‍ യുവതി മരിച്ച നിലയിൽ; പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം, കസ്റ്റഡിയിൽ
വ്യാജ രേഖ ചമച്ചായിരുന്നു പ്രതികളായ ആശയും മിന്റോ മണിയും തട്ടിപ്പ് നടത്തിയത്. കാക്കനാട് ഭാഗത്ത് ഇവര്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് 11 മാസത്തേക്ക് ലീസിന് നല്‍കാം എന്ന് തെറ്റിദ്ധരിപ്പിച്ച് ആവശ്യക്കാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു. ശേഷം ഫ്ലാറ്റ് ലീസിന് നല്‍കാതെയും പണം തിരികെ നല്‍കാതെയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. ആശയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.
പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയെന്നാണ് നിഗമനം.
നിലവില്‍ പത്തിലധികം പരാതികളാണ് ലഭിച്ചത്. തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here