കോഴിക്കോട് മുക്കത്ത് വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടികൂടിയത് എട്ട് കിലോ

arrest

കോഴിക്കോട് മുക്കം മണാശേരിയില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. കുന്നമംഗലം എക്‌സൈസ് സംഘം എട്ട് കിലോ കഞ്ചാവ് പിടികൂടി. ഒരു ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി.

Read Also: പെരുമ്പാവൂരില്‍ 110 ഗ്രാം ഹെറോയിന്‍ പിടികൂടി; നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കുന്നമംഗലം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മുക്കം മണാശേരിയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശി ഷാജഹാന്‍ അലിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ താമസിക്കുന്ന മണാശ്ശേരി അങ്ങാടിയിലെ വാടക മുറിയില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയത്.

Read Also: കോഴിക്കോട് ചാലപ്പുറത്ത് ട്യൂഷൻ ക‍ഴിഞ്ഞ് മടങ്ങിയ 15 കാരിക്ക് നേരെ പീഡനശ്രമം; ബിഹാർ സ്വദേശികൾ പിടിയിൽ

മലയോരമേഖലയില്‍ അതിഥി തൊഴിലാളികളുടെ റൂമുകള്‍ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാരശ്ശേരി ആനയാംകുന്നില്‍ ബ്രൗണ്‍ഷുഗറുമായി ദമ്പതികളെ പിടികൂടിയിരുന്നു. കുന്നമംഗലം എക്സൈസ് പെട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News