
മോദി ഭരണത്തില്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 70 ല്‍ നിന്ന് 284 ആയി വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇക്കാല അളവില്‍ ഉണ്ടായത് 13% വര്‍ധനയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാണിക്കുന്നതാണ് ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകള്‍. 2014 ല്‍ 70 ആയിരുന്നത് 284 ആയി വര്‍ധിച്ചതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് പത്തു വര്‍ഷത്തിനിടെയുണ്ടായത് നാലിരട്ടി വര്‍ധന. ആഗോളതലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
തൊട്ടുമുന്നിലുള്ളത് ചൈനയും അമേരിക്കയുമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളായ യുകെ ജര്‍മ്മനി സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇക്കാലയളവില്‍ ഉണ്ടായത് 13% വര്‍ദ്ധനവ് എന്നതും ശ്രദ്ധേയം. വിപണിയിലെ ഏറ്റക്കുറച്ചിലുകളും സാമ്പത്തിക പ്രതിസന്ധികളും നേരിടുമ്പോഴും രാജ്യം അതിന്റെ ശതകോടീശ്വരന്മാരുടെ റാങ്കിലേക്ക് പുതിയ പേരുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നതയാണ് കണക്കുകള്‍ തെളിയിക്കുന്നത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here