ആരോഗ്യമേഖലയില്‍ വന്‍ നിക്ഷേപം: 1,809 കോടിയുടെ ഫാര്‍മ പ്ലാന്റും, 258 കോടിയുടെ ജീന്‍ തെറാപ്പി പദ്ധതിയുമായി ഡോ. ഷംഷീര്‍ വയലില്‍

r. Shamsheer

യുഎഇയുടെ ആരോഗ്യ, വ്യവസായ മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ലൈഫ് ഫാര്‍മയും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. അബുദാബിയില്‍ നടക്കുന്ന മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് 2026 വേദിയിലാണ് രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കും വളര്‍ച്ചയ്ക്കും കരുത്തേകുന്ന നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ നടന്നത്.

അബുദാബിയിലെ കെസാദ് മേഖലയില്‍ 700 മില്യണ്‍ ദിര്‍ഹത്തിന്റെ (1,809 കോടി രൂപ) നിക്ഷേപത്തോടെ അത്യാധുനിക മരുന്ന് നിര്‍മ്മാണ ശാല സ്ഥാപിക്കുന്നതാണ് പ്രധാന പദ്ധതി. എഡി പോര്‍ട്‌സുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ഈ പ്ലാന്റില്‍ വാക്‌സിനുകള്‍, അര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അത്യാധുനിക ഇന്‍ജക്ഷനുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ആയിരത്തിലധികം വിദഗ്ധ തൊഴിലാളികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും യുഎഇ സമ്പദ്വ്യവസ്ഥയിലേക്ക് രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ (5,160 കോടി രൂപ) സാമ്പത്തിക സംഭാവന ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ശൃംഖലയുടെ വിപുലീകരണത്തിനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുമായി ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ (2,583 കോടി രൂപ) വന്‍ നിക്ഷേപ പദ്ധതിയും ഗ്രൂപ്പ് പ്രഖ്യാപിച്ചു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ചികിത്സാ രംഗത്ത് ഉള്‍പ്പെടുത്തി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും മികച്ച അനുഭവം രോഗികള്‍ക്ക് ലഭ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read: ജെ.എ.എല്‍ ഏറ്റെടുക്കല്‍; അദാനി ഗ്രൂപ്പിന്റെ ബിഡിനെതിരെയുള്ള വേദാന്തയുടെ അപ്പീല്‍ തള്ളി

രക്തരോഗ ചികിത്സയില്‍ വിപ്ലവമാകാന്‍ ‘എക്വിജീന്‍ തെറാപ്പിറ്റിക്‌സ്

രക്തസംബന്ധമായ അപൂര്‍വ്വ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി എക്വിജീന്‍ തെറാപ്പിറ്റിക്‌സ് എന്ന പേരില്‍ 100 മില്യണ്‍ ദിര്‍ഹത്തിന്റെ (258 കോടി രൂപ) ജീന്‍ തെറാപ്പി സംരംഭവും ലൈഫ് ഫാര്‍മ ആരംഭിച്ചു. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളിലൊന്നായ ഇത് ഹീമോഫീലിയ, തലസ്സീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നൂതന ചികിത്സാ രീതികള്‍ വികസിപ്പിക്കും. രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ട ഫലങ്ങള്‍ ലഭ്യമാകും.

ലോകോത്തര നെക്സ്റ്റ് ജനറേഷന്‍ ആരോഗ്യ ഇക്കോസിസ്റ്റമാകാന്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി

ചികിത്സയും ഗവേഷണവും നിര്‍മ്മാണവും ഒരേ കേന്ദ്രത്തില്‍ സംയോജിപ്പിക്കുന്ന നെക്സ്റ്റ് ജനറേഷന്‍ ആരോഗ്യ ഇക്കോസിസ്റ്റമായി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയെ മാറ്റാനുള്ള പദ്ധതിയും പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചു. ഏകദേശം മൂന്ന് ലക്ഷത്തി എണ്‍പത്തേഴായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ഈ കേന്ദ്രത്തില്‍ ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം, അര്‍ബുദ ചികിത്സ, മരുന്ന് നിര്‍മ്മാണം, അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ക്ലിനിക്കല്‍ പരിചരണത്തില്‍ നിന്ന് ഗവേഷണത്തിലേക്കും അവിടെ നിന്ന് ഉല്‍പ്പാദനത്തിലേക്കും നീളുന്ന ഒരു സമഗ്ര ആരോഗ്യ കേന്ദ്രമായി മാറുന്നതോടെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി ലോകത്തെ പ്രധാന ആരോഗ്യ കേന്ദ്രമായി മാറും.

ആരോഗ്യ സാങ്കേതിക വിദ്യയിലും മരുന്ന് നിര്‍മ്മാണത്തിലും യുഎഇയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനുള്ള ദീര്‍ഘവീക്ഷണമാണ് ഈ പദ്ധതിയെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം മികച്ച ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യാഴാഴ്ച്ച വരെ നീണ്ടുനില്‍ക്കുന്ന മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ് പ്രദര്‍ശനത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്, ലൈഫ് ഫാര്‍മ, ആര്‍പിഎം, സിവ തുടങ്ങിയ വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് കമ്പനികള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News