ഡല്‍ഹി താരത്തിന് വമ്പന്‍ പിഴ; ശിക്ഷ ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്

mukesh-kumar-ipl-2025-delhi-capitals-mumbai-indians

ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറിന് വന്‍ പി‍ഴ. മാച്ച് ഫീസിന്റെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ. ബുധനാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് സംഭവം. ലംഘനം നടന്നതായി മുകേഷ് സമ്മതിച്ചു.

ക്രിക്കറ്റ് ഉപകരണങ്ങളോ ഗ്രൗണ്ടില്‍ സ്ഥാപിച്ച സാമഗ്രികളോ ദുരുപയോഗം ചെയ്തതിന് ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമുള്ള ലെവല്‍ വണ്‍ കുറ്റത്തിനാണ് ശിക്ഷ. മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളോ വസ്ത്രങ്ങളോ ഗ്രൗണ്ട് ഉപകരണങ്ങളോ ഫിക്ചറുകളോ ഫിറ്റിങുകളോ ദുരുപയോഗം ചെയ്താല്‍ ശിക്ഷ ലഭിക്കും. മാച്ച് റഫറിയുടെ അംഗീകാരത്തോടെയാണ് ശിക്ഷ നല്‍കിയത്.

Read Also: ഐ പി എല്ലിലെ കൗമാര വെള്ളിടിക്ക് അംഗീകാരം; വൈഭവ് സൂര്യവംശി ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍, കൂടെ മലയാളി ഇനാനും

മത്സരത്തില്‍ ഡല്‍ഹി വന്‍ തോല്‍വി നേരിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സ് ആകട്ടെ അവസാന പ്ലേ ഓഫ് സ്ഥാനം നേടുകയും ചെയ്തു. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി പ്രകടനമാണ് മുംബൈ ജയത്തില്‍ നിര്‍ണായകമായത്. സൂര്യകുമാര്‍ ആയിരുന്നു മാന്‍ ഓഫ് ദ മാച്ചും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News