പെരുന്നാൾ ദിനത്തിൽ ലഹരി മാഫിയക്കെതിരെ താക്കീതുമായി മനുഷ്യചങ്ങല

പെരുന്നാൾ ദിനത്തിൽ ലഹരി മാഫിയക്കെതിരെ താക്കീതുമായി മനുഷ്യചങ്ങല. കോഴിക്കോട് കൊടിയത്തൂരിൽ നടന്ന മനുഷ്യചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ കണ്ണികളായി. ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.

കൈകോർക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി കൊടിയത്തൂരിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് – ചെറുവാടി – കുറു വാടങ്ങൽ -പൊറ്റമ്മൽ- കാവിലട – പന്നിക്കോട് – തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ കണ്ണികളായി. പ്രദേശങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടത്തും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. കണ്ണികളായർ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.

Also read: ‘സംഘർഷങ്ങൾക്കും കലാപത്തിനും എതിരായി സമാധാനം നമുക്കെല്ലാവർക്കും വേണം എന്നൊരു ആശയം എമ്പുരാനിൽ ഉണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

ജനകീയ കമ്മറ്റി നേതൃത്വത്തിൽ നടന്ന മനുഷ്യ ചങ്ങല ലിൻേറാ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു മുഖ്യാതിഥിയായി. പന്നിക്കോട് പള്ളിയിൽ നിന്നും പ്രകടനമായാണ് ചങ്ങലയിൽ പങ്കെടുക്കാനായി ആളുകൾ എത്തിയത്. ജനകീയ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News