പുതിയ ഹൈബ്രിഡ് വിപണിയിലെത്തിക്കാൻ ഹ്യുണ്ടായി

hundai

മലിനീകരണം കുറക്കുന്നതിനൊപ്പം മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിനാല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൂടുതല്‍ ജനശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ എസ്‌യുവി വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കങ്ങളുമായി എത്തിയിരിക്കുകയാണ് ഹ്യുണ്ടായി പുത്തന്‍ എസ്‌യുവി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹ്യുണ്ടായി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന ആദ്യ ഹൈബ്രിഡ് കാര്‍ മോഡല്‍ ആയിരിക്കും. Ni1i എന്നാണ് ഈ കാറിന് നൽകിയിരിക്കുന്നത് കോഡ് നാമം.

ALSO READ: കാറിന്റെ ബ്രേക്ക് പോയാൽ പേടിക്കണ്ട ; ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിച്ചാൽ മതി

വരാന്‍ പോകുന്ന ഹൈബ്രിഡ് എസ്‌യുവി മൂന്ന്-വരി സീറ്റിംഗ് ലേഔട്ടിലായിരിക്കും. അകത്തളം വിശാലമായ കാര്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയ്ക്ക് എതിരാളിയാകും.പുതിയ എസ്‌യുവിയില്‍ ഏത് എഞ്ചിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.എന്നാൽ ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ നിലവില്‍ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി സംയോജിപ്പിച്ച് ഹ്യുണ്ടായി ഒരു പുതിയ എഞ്ചിന്‍ വികസിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys