ഹണ്ട്രഡ് ലേലത്തിൽ വലിയ ട്വിസ്റ്റ്! ഇന്ത്യൻ ഉടമസ്ഥതയുള്ള ടീമിൽ പാകിസ്ഥാൻ താരം!

abrar-ahmed-boxing-match-with-indian-cricketer

ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ദി ഹണ്ട്രഡിന്റെ 2026 സീസണിലേക്കുള്ള താരലേലത്തിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സ്വന്തമാക്കി സൺറൈസർസ് ലീഡ്സ്. ഏകദേശം 2.3 കോടി രൂപയ്ക്കാണ് സൺ ടിവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി അഹമ്മദിനെ പാളയത്തിലെത്തിച്ചത്.

നേരത്തെ ഇന്ത്യൻ ഉടമസ്ഥതയുള്ള ടീമുകൾ പാകിസ്ഥാൻ താരങ്ങളെ തിരഞ്ഞെടുക്കുമോ എന്ന ചർച്ചകൾക്കിടയിലാണ് , ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളായ ലീഡ്‌സിന്റെ മാനേജ്‌മന്റ് അഹമ്മദിനെ സ്വന്തമാക്കിയത്.അതേസമയം, മറ്റൊരു പാകിസ്ഥാനി സ്പിന്നറായ ഉസ്മാൻ താരിഖ്നെ ബർമിങ്ഹാം ഫീനിക്സ് സ്വന്തമാക്കി. എന്നാൽ ഹാരിസ് റൗഫ്, ഷദാബ് ഖാൻ, സൈം അയൂബ് തുടങ്ങിയ പാകിസ്ഥാൻ താരങ്ങളെ ആരും വാങ്ങിയില്ല.

Also Read: “ക്രിക്കറ്റ് മൈതാനത്ത് സുഹൃത്തുക്കൾ ഇല്ല!” അർശ്ദീപ്-മിച്ചൽ വിഷയത്തിൽ ഗംഭീറിന്റെ തുറന്നുപറച്ചിൽ

മിസ്റ്ററി സ്പിന്നറായി അറിയപ്പെടുന്ന അബ്രാർ അഹമ്മദ് ടി20 ഫോർമാറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതിനകം നിരവധി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ശ്രദ്ധേയമായ വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം മധ്യഓവറുകളിൽ നിർണായകമായ വിക്കറ്റുകൾ നേടുന്ന ബൗളർ ആണ്. ഈ വർഷത്തെ ദി ഹണ്ട്രഡ് ടൂർണമെന്റ് ജൂലൈ 21 മുതൽ ഓഗസ്റ്റ് 16 വരെ ഇംഗ്ലണ്ടിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News