മഴപോലെ പെയ്തിറങ്ങി ചിലന്തിക്കൂട്ടങ്ങൾ; പിന്നാലെ പരിഭ്രാന്തരായി ജനങ്ങൾ

spiders in sky

ആകാശത്ത് നിന്ന് മഴപോലെ ചിലന്തിക്കൂട്ടങ്ങൾ പെയ്തിറങ്ങുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എവിടെയാണ് ഈ സംഭവം നടന്നതെന്നാണ് കൂടുതൽപേരും അന്വേഷിച്ചത്. അതിനുപിന്നാലെ ചിലർ നടത്തിയ കണ്ടെത്തലുകളാണ് വീണ്ടും ചർച്ചയായിരിക്കുന്നത്. 2013ൽ ബ്രസീലിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സംശയങ്ങൾക്ക് വഴിയൊരുക്കിയത്.

also read: ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം

അനെലോസിമസ് എക്‌സിമിയസ് അഥവാ ‘സോഷ്യൽ സ്‌പൈഡറുകളാണ് ഇത്തരത്തിൽ പെയ്തിറങ്ങിയത്.നിരവധി പ്രത്യേകതകളുള്ള ചിലന്തികളാണ് ഇവ. സാധാരണ ചിലന്തികൾ നെയ്യുന്ന വല പോലെയല്ല സോഷ്യൽ സ്‍പൈഡറുകളുടേത്.25 അടിയോളം പൊക്കവും അഞ്ചടിയോളം വീതിയും വരുന്ന പടുകൂറ്റൻ വലകളാണ് ഇവനിർമ്മിക്കുന്നത്. ഇങ്ങനെയുള്ള വലിയ വലയ്‌ക്കുള്ളിൽ ഏകദേശം 50,000 ൽ അധികം ചിലന്തികളെങ്കിലും കാണപ്പെടുമെന്നാണ് വിവരം. ആയിരക്കണക്കിന് ചിലന്തി സ്‌പീഷീസുകൾക്കിടയിൽ വെറും 23 ഇനം മാത്രമാണ് ഇത്തരത്തിൽ കോളനികളായി കാണപ്പെടുന്നത്.

ബ്രസീലിലെ സാന്റോ ആന്റണിയോ ഡ പ്ലാറ്റിന എന്ന സ്ഥലത്ത് ശക്തമായ കാറ്റിൽ സോഷ്യൽ സ്‌പൈഡറുകളുടെ കോളനികൾ തകരുകയും ആയിരക്കണക്കിന് ചിലന്തികൾ കാറ്റിനൊപ്പം മറ്റൊരിടത്തേക്ക് മഴ പോലെ കൂട്ടമായി പെയ്‌തിറങ്ങുകയും ചെയ്‌തതാണ് വൈറലായ വീഡിയോയിലുള്ളത്. ഇത് ആളുകളെ പരി​ഭ്രാന്തരാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News