ഗാസയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; വിവിധ പ്രദേശങ്ങളിൽ മുഴുപട്ടിണി

ഗാസയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗാസയുടെ വിവിധ പ്രദേശങ്ങളിൽ പട്ടിണി രൂക്ഷമായി. വടക്കൻ ഗാസയിൽ അടക്കം വലിയ പ്രതിസന്ധികളാണ് ആളുകൾ നേരിടുന്നത്. ഇതിനിടെ ഐക്യരാഷ്ട്രസഭയില്‍ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത അമേരിക്കക്ക് നന്ദി പറഞ്ഞ ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് രംഗത്തെത്തി. ഗാസയിൽ ഇസ്രായേലിന്റെ ആക്രമണം അതി രൂക്ഷമായി തുടരുന്നതിനിടെയാണ് പട്ടിണിയിലേക്ക് കൂടി ജനങ്ങൾ വഴുതി വീഴുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്.

Also Read: കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി എക്സ്

നിലവില്‍ വടക്കന്‍ ഗാസയിലെ സ്ഥിതിഗതികളാണ് ഏറ്റവും കൂടുതല്‍ മോശമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് . ആഴ്ചകളായി വടക്കന്‍ ഗാസയില്‍ മാനുഷിക സഹായങ്ങള്‍ ലഭിച്ചിട്ട്. അവിടെയുള്ള ജനസംഖ്യയുടെ 15.6 ശതമാനം കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നു. ഭക്ഷണമോ മാനുഷിക ആവശ്യങ്ങളോ ലഭിക്കാത്ത ഗാസയിലെ കുട്ടികള്‍ക്ക് പോഷാകാഹരക്കുറവുണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്ത് വന്നു. ഗാസ മുനമ്പ് മരണ മേഖലയായി കഴിഞ്ഞെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനുഷ്യത്വരഹിതമായ ആരോഗ്യ-മാനുഷിക സാഹചര്യങ്ങൾ മുനമ്പിലെ നില കൂടുതൽ വഷളാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ലണ്ടനിലെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവം; കൊലപാതകം എന്ന് സംശയം

ഇതിനിടെ ഐക്യരാഷ്ട്രസഭയില്‍ ഗാസ വെടിനിർത്തൽ പ്രമേയത്തെ ഒറ്റക്ക് വീറ്റോ ചെയ്ത് തോൽപിച്ചതിനു പിന്നാലെ അന്താരാഷ്ട്ര കോടതിയിലും ഇസ്രായേലിനായി അമേരിക്ക വാദം ഉയർത്തി. അധിനിവേശ ഭൂമിയില്‍ നിന്ന് ഇസ്രായേലിന്റെ നിരുപാധിക പിന്മാറ്റം ആവശ്യപ്പെടുന്നതിനു പകരം തങ്ങൾ മുന്നോട്ടുവെച്ച ‘ദ്വിരാഷ്ട്ര ചട്ടക്കൂട്’ അംഗീകരിക്കണമെന്ന് അമേരിക്കയുടെ സ്റ്റേറ്റ് വകുപ്പ് ഇടക്കാല നിയമ ഉപദേഷ്ടാവ് റിച്ചാർഡ് സി വിസെക് ആവശ്യപ്പെട്ടു. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത അമേരിക്കക്ക് നന്ദി പറഞ്ഞ ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് രംഗത്തെത്തി. ഗാസയ്ക്ക് മേൽ സൈനിക നിയന്ത്രണമാണ് ലക്ഷ്യമെന്നും ഗാന്റ്സ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News