മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റു; വയനാട്ടില്‍ ഭാര്യക്കും ഭർത്താവിനും ദാരുണാന്ത്യം

മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു.വയനാട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍ (62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്.

ALSO READ: ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

വീട്ടിലെ മോട്ടോറിൽ വെള്ളം വരാത്തതിനെ തുടർന്ന് വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടയിലാണ് ഷോക്കേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. ശിവദാസനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ALSO READ: കായിക രംഗത്ത് പുത്തനുണർവുമായി അന്താരാഷ്ട്ര കായിക ഉച്ചകോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News