
തൃശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികളെ വീട്ടിൽ മരിച്ചു നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി നടുവിൽക്കര ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ 82 വയസ്സുള്ള പ്രഭാകരനും, 72 വയസ്സുള്ള ഭാര്യ കുഞ്ഞിപെണ്ണിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിപ്പെണ്ണിനെ വീട്ടിലെ കിടപ്പുമുറിയിലും, പ്രഭാകരൻ വീടിൻറെ മുറ്റത്ത് മരിച്ചു കിടക്കുന്ന നിലയിലും ആണ് കണ്ടെത്തിയത്. ഇരുവരും മാത്രമാണ് ഈ വീട്ടിൽ താമസിച്ചു വരുന്നത്.
ഇവരെ പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് പരിചരിച്ചു വന്നിരുന്നത്. പരിചരണത്തിനായി പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരിച്ച വിവരം അറിഞ്ഞത്. പ്രായാധിക്യം കൊണ്ടുള്ള മരണമാകാമെന്നും, സംഭവത്തിൽ ദുരൂഹതയില്ല എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാനാകുവെന്നും പോലീസ് അറിയിച്ചു.
news summary: old couple found dead at home in Thrissur

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here