ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; സംഭവം പാലക്കാട്

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ 7.20 ഓടെയാണ് സംഭവം. ആക്രമണത്തിൽ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു. സംഭവത്തിൽ ഹന്നത്തിന്റെ ഭർത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും, മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയതെന്നും ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; കോഴിക്കോട് അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ടിടിഇക്കെതിരെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News