
ആലപ്പുഴയിൽ അവിഹിതം ചോദ്യം ചെയ്തതിന് കൈക്കുഞ്ഞിനെ തോളിലേറ്റി നിന്ന ഭാര്യയെ ഭർത്താവ് മൃഗീയമായി മർദിച്ചു. തലയ്ക്ക് കൈവീശിയുളള അടിയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും തലകൾ തമ്മിൽ കൂട്ടിയിടിച്ച് കുഞ്ഞിൻ്റെ തലയ്ക്ക് പരിക്കേറ്റു. നിലത്ത് കിടത്തി കഴുത്ത് ഞെരിക്കാനും ശ്രമം നടന്നതായി ഡിവൈഎസ്പി ക്ക് നൽകിയ പരാതിയിൽ യുവതി പറഞ്ഞു. മണ്ണഞ്ചേരി പൊലീസിനോട് അടിയന്തിരമായി സംഭവത്തിൽ കേസെടുക്കാൻ ഡിവൈഎസ്പിയുടെ നിർദ്ദേശം നൽകി. നിലവിൽ യുവതിയും കുഞ്ഞും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Also read: കോഴിക്കോട് ബി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർക്ക് യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ മര്‍ദനം
അതേസമയം, മലപ്പുറം മഞ്ചേരി പുല്‍പ്പറ്റ ഒളമതിലില്‍ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. ഒളമതില്‍ ആലുങ്ങാപറമ്പില്‍ മിനിമോള്‍ ആണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി
പുലര്‍ച്ച 5.30തോടെയാണ് സംഭവം. സഹോദരന്റെ ഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ മൂന്നു മാസം പ്രായമുള്ള ആദിദേവിന്റെ മൃതദേഹം കണ്ടെത്തിയത്.
Also read: കൊച്ചിയില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍
ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു മൃതദേഹം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കാഴ്ച്ച കുറഞ്ഞു വരുന്നതിനാല്‍ കുഞ്ഞിനേയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയില്ലെന്ന മനോവിഷമമാണെന്നാണ് കുറിപ്പിലുള്ളത്.
ഒരാഴ്ച മുമ്പാണ് മാവൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മിനിമോള്‍ പുല്‍പ്പറ്റയിലെ സ്വന്തം വീട്ടിലെത്തിയത്. കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിന് ചികിത്സ തേടിയിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here