ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

തൃശൂർ കല്ലൂരിൽ ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം. ബാബു (62) ആണ് മരിച്ചത്. ഭാര്യ ഗ്രൈസിന് (58) ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന ഗ്രെയ്‌സിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ ഗ്രെയ്‌സി ഭര്‍ത്താവിനെ തള്ളിമാറ്റിയശേഷം അയല്‍വീട്ടില്‍ അഭയംതേടുകയായിരുന്നു. അയല്‍വാസികളാണ് ഗ്രെയ്‌സിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗ്രെയ്‌സിയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തുടര്‍ന്ന് ബാബു വീട്ടുവളപ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.

also read; ഇനി പീഡനമില്ല, സർവസ്വതന്ത്ര്യൻ; ‘മുത്തുരാജ’യെ തിരിച്ചുവാങ്ങി തായ്‌ലൻഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News