കൊല്ലത്ത് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

കൊല്ലം കടയ്ക്കലില്‍ ഭാര്യയുടെ മര്‍ദ്ദനമേറ്റ് ഭര്‍ത്താവ് മരിച്ചു. കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്‍വെട്ടികൈ കൊണ്ടാണ് ഇവര്‍ ഭര്‍ത്താവിനെ അടിച്ചത്. ഒന്നര വര്‍ഷമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. ഹോം നഴ്‌സായിരുന്ന പ്രിയങ്ക വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒന്നര വര്‍ഷത്തിനിടെ പല വാടക വീടുകള്‍ മാറി താമസിക്കേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. ഈ വീടുകളില്‍ മദ്യപിച്ചെത്തി സജു പ്രശ്‌നമുണ്ടാക്കുമായിരുന്നു..

വ്യാഴാഴ്ച സജു മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പ്രിയങ്ക മണ്‍വെട്ടി കൊണ്ട് അടിക്കുകയായിരുന്നു. സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here