കായംകുളത്ത് ഭർത്താവ് തൂങ്ങിമരിച്ചു, ഭാര്യ കുളത്തിൽ മരിച്ച നിലയിൽ

കായംകുളത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തി. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (50) ഭാര്യ സുഷമ (45 ) എന്നിവരെയാണ് മരണപ്പെട്ട നിലകളിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ lതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. രാവിലെ മുതൽ നടന്ന തിരച്ചിലിനോടുവിൽ വൈകുന്നേരം അഞ്ചോടെയാണ്. സമീപത്തെ കുളത്തിൽ നിന്നും സുഷമയുടെ മൃതശരീരം കണ്ടെത്തിയത്.

also read: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ചു

അതേസമയം കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ 4 പേർ തിരയിൽപ്പെട്ട് മരിച്ചു .വയനാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ സ്വദേശികളായ അനീസ (32) ബിനീഷ് (40 ) വാണി (30), ഫൈസൽ എന്നിവരാണ് മരിച്ചത്. 27 കാരി ജിൻഷയെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വയനാട് കല്പറ്റ ബോഡി ഷേപ്പ് ജിമ്മിൽ നിന്നുമെത്തിയ 25 അംഗം സംഘമായിരുന്നു അപകടത്തിൽപെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News