
തിരുവനന്തപുരം കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. പേടികുളം സ്വദേശി രാജേന്ദ്രന്‍ ആണ് ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണം. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാവാമെന്നുമാണ് പ്രാഥമിക നിഗമനം. ശശികലയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ച ശേഷം രണ്ടാമത് ശശികലയെ വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ടു പെണ്‍മക്കളും ഒരു മകനും ഉണ്ട്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here