തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വിയ്യൂര്‍ കല്ലടി മൂലയിലാണ് സംഭവം നടന്നത്. പട്ടാമ്പി സ്വദേശിനി സുലി ആണ് കൊല്ലപ്പെട്ടത്. 46 വയസായിരുന്നു.

also read- അപകീര്‍ത്തിക്കേസ്; രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സുലിയെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സുലിയുടെ തലയ്ക്ക് അടിയേറ്റു. ഇതാണ് മരണകാരണമെന്നാണ് സൂചന. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങി.

also read- എവിടെ നിന്ന് കിട്ടി? പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹകരിക്കാതെ പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News