ഉണര്‍ന്നപ്പോള്‍ കണ്ടത് ചോരയില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹം, കൂട്ടുകാരിക്കൊപ്പം കിടന്നുറങ്ങിയ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

Murder

നൃത്തസംവിധായകയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി.നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ സുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു. ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്.

Also Read : ഭാര്യയുമായി വിവാഹേതര ബന്ധം ; എല്ലാവരും നോക്കി നിൽക്കെ വിമാനത്താവളത്തില്‍ അരുംകൊല, യുവാവിന് ദാരുണാന്ത്യം

മദ്യപിച്ച് ശേഷം ഉറങ്ങിയതിനാല്‍ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് കൊലപാതക വിവരം അറിഞ്ഞത്. ഭര്‍ത്താവില്‍നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെയാണ് നവ്യശ്രീ തന്നെ വിളിച്ചുവരുത്തി വിവരങ്ങളെല്ലാം പറഞ്ഞതെന്ന് ഐശ്വര്യ പറഞ്ഞു.

ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്‌സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News