തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ് പിടിയിൽ

thodupuzha murder

ഗാർഹിക പീഡനത്തെ തുടർന്ന് തൊടുപുഴ പുറപ്പുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം ആണെന്ന് പോലീസ്. ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യുവിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞ 26നാണ് ജോർലിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയിൽ വച്ച് ജോർലി നൽകിയ മൊഴിയാണ് നിർണായകമായത്. ചികിത്സയിലിരിക്കെ മൂന്നാം തീയതിയാണ് ജോർലി മരിച്ചത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News