ഭര്‍ത്താവ് കാമുകിയെ തേടി പോയി; വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവ് കാമുകിയെ തേടി പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. മുംബൈ കല്യാണ്‍ സ്വദേശി 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബൈയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്.

also read: ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടം; ശുഭ്മാന്‍ഗില്‍ പുറത്ത്

പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ് നായര്‍. കഴിഞ്ഞ ദിവസമാണ് നിതീഷ് യുക്രൈനിലെ കാമുകിയുടെ സമീപത്തേക്ക് പോയത്. കഴിഞ്ഞ സെപ്തംബര്‍ മാസം ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്. തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പറഞ്ഞു.

also read: ‘വിശ്വാസം വാനോളം..!’ ; നവകേരള സദസില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം

കൂടാതെ യുക്രൈനിലെത്തിയ നിതീഷ്, കാജളിന് ഇനി നാട്ടിലേക്ക് തിരികെ വരുന്നില്ലെന്ന് സന്ദേശം അയച്ചു. കാജള്‍ ഇക്കാര്യം മാതാവിനോട് പറഞ്ഞശേഷം വീട്ടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് അടുത്ത സുഹൃത്തുകള്‍ക്കും കാജള്‍ സന്ദേശം അയച്ചിരുന്നു.

നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് തിരികെ മുംബൈയിലെത്തിയ നിതീഷ് നായരെ പൊലീസ് കല്യാണിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys