
ആന്ധ്രാ പ്രദേശിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനു ശേഷം 32-കാരനായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആന്ധ്രയിലെ കുര്‍ണൂല്‍ സ്വദേശിയായ തേജേശ്വറിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 17-ാം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. തേജേശ്വറിന്റെ മരണത്തിനു പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം പൊലീസിൽ പരത്തി നൽകിയിരുന്നു. സ്വകാര്യ ഭൂമി സര്‍വേയറും നൃത്താധ്യാപകനുമാണ് മരിച്ച തേജേശ്വര്‍.
Also read: കഴക്കൂട്ടത്ത് മൂന്നംഗ ലഹരി സംഘത്തിന്റെ വിളയാട്ടം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു
മരിച്ച തേജേശ്വറിന്റെ ഭാര്യ , അവരുടെ അമ്മ സുജാത ജോലിചെയ്തിരുന്ന ബാങ്കിലെ ഒരു ജീവനക്കാരനുമായി ഐശ്വര്യ ബന്ധത്തിലായിരുന്നുവെന്നാണ് തേജേശ്വറിന്റെ കുടുംബം ആരോപിക്കുന്നത്. ഇതേ സമയം തന്നെ തേജേശ്വറുമായും ഐശ്വര്യ സ്‌നേഹബന്ധത്തിലായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. വിവാഹം ഫെബ്രുവരിയില്‍ നടത്താൻ തീരുമാനിച്ചെങ്കിലും അതിനിടെ ഐശ്വര്യയെ അപ്രതീക്ഷിതമായി കാണാതായി. ഇതോടെ വിവാഹം വൈകുകയും ചെയ്തു. ജൂണ്‍ 17-ന് തേജേശ്വറിനെ കാണാതായതിന് പിന്നാലെ സഹോദരന്‍ തേജവര്‍ദ്ധന്‍ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ഒരു കനാലില്‍ തേജേശ്വറിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here