പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 7.40 ഓടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗാള്‍ കോളനിയില്‍ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഷിബ ബഹാദൂര്‍ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read : http://ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള വിവിരങ്ങള്‍ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചു; ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍

പെരുമ്പാവൂര്‍ പാലക്കാട്ട് താഴം ബംഗാള്‍ കോളനിയില്‍ ഹോട്ടല്‍ നടത്തുന്നവരാണ് രണ്ടുപേരും. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

News Summery | In Perumbavoor, a guest worker killed his wife by slitting her throat. The deceased is Mamani Chhetri (39), a resident of Bengal Colony. Her husband Shiba Bahadur Chhetri was taken into police custody. The incident happened around 8 am.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News