ഇങ്ങനെയും ഒരു ഭാര്യയും ഭർത്താവുമോ..! ദാനം ചെയ്ത കിഡ്നി വിവാഹമോചനത്തിന് തിരിച്ചുചോദിച്ച് ഭർത്താവ്

വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്. ന്യൂയോർക്കിലെ ഒരു ഡോക്ടറാണ് വിവാഹമോചനസമയത്ത് വിചിത്രമായ ഒരു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഒന്നുകിൽ തന്റെ കിഡ്നി തിരിച്ചു തരണം അല്ലെങ്കിൽ 12 കോടി രൂപ നഷ്ടപരിഹാരമായി തരണം എന്നായിരുന്നു അയാൾ ആവശ്യപ്പെട്ടത്.

ALSO READ: സൂര്യ ഞെട്ടിക്കും, വരുന്നു കിടിലന്‍ ഐറ്റം; കങ്കുവയുടെ ദൃശ്യങ്ങള്‍ വിസ്മയിപ്പിക്കുന്നത്!

2001-ലാണ് രണ്ട് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടതിന് പിന്നാലെ ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ ഭാര്യ ഡോണൽ ബാറ്റിസ്റ്റയ്ക്ക് തന്റെ കിഡ്നി നൽകിയത്. 1990 ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കിഡ്നി നൽകി നാല് വർഷം കഴിഞ്ഞപ്പോൾ ഇപ്പോൾ വിവാഹമോഹിതരായി. വിവാഹമോചനത്തിന്റെ കോടതിനടപടികൾ നാലുവര്ഷത്തോളം നീണ്ടുനിന്നു. 2009 ൽ റിച്ചാർഡ് ഭാര്യയോട് തന്റെ കിഡ്നി തിരിച്ചുനല്കണമെന്നു ആവശ്യപ്പെടുകയായിരുന്നു.

ALSO READ: ലാസ് വെഗാസിൽ ആരാധകരുമായി കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും ലാലേട്ടൻ; വൈറലായി വീഡിയോ

എന്നാൽ ഭാര്യ തന്റെ മൂന്നു കുട്ടികളെയും കാണാൻ പോലും അനുവദിക്കുന്നില്ലെന്നും അതുകൊണ്ടു മറ്റു വഴികളൊന്നുമില്ലാതെയാണ് താൻ കിഡ്നി തിരിച്ചു ചോദിച്ചതെന്നുമാണ് റിച്ചാർഡ് കോടതിയിൽ പറഞ്ഞത്. തന്റെ ഭാര്യ ആരോഗ്യത്തോടെയിരിക്കണം എന്നും വിവാഹജീവിതം നല്ല രീതിയിൽ മുൻപോട്ടു പോകണം എന്നും കരുതിയത് കിഡ്നി ദാനം ചെയ്തതെന്നും റിച്ചാർഡ് കോടതിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News