കണ്ണൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും സുഹൃത്തും പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എ 02 എം.ആര്‍ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്.

ALSO READ: ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി

കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാംഗ്ളൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോള്‍, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോര്‍ജ്, എ.എസ്.ഐ സിഡിയ ഐസക്, എസ് സി പി ഓ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ALSO READ : സ്‌നാപ്ഡീല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ തപാലിൽ വന്നുവോ; ടാക്സ് അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിൽ ഉറപ്പിച്ചോളൂ, തട്ടിപ്പാണെന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News