നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ

hybrid-ganja-nedumbassery

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട. അഞ്ചര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. മലപ്പുറം സ്വദേശി പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പ്രിവന്റീവാണ് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് യു എ ഇയിലെ റാസല്‍ഖൈമയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമായിരുന്നു. അതേ സമയം രണ്ടു ലക്ഷം രൂപയുടെ ഹെറോയിനുമായി ഹരിയാന സ്വദേശിയെ എക്‌സൈസും പിടികൂടി.

Read Also: ഒറ്റപ്പാലത്ത് ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകരെ ബി ജെ പിക്കാര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു; സംഭവം കിള്ളിക്കാവ് പൂരത്തിനിടെ

സംഭവത്തില്‍ മലപ്പുറം സ്വദേശി ഷിബു പിടിയിലായി. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവിന് അഞ്ചരക്കോടി രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്നെത്തിച്ച കഞ്ചാവ് ഗള്‍ഫിലേക്ക് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

അതേസമയം രണ്ടു ലക്ഷം രൂപയുടെ ഹെറോയിനുമായി ഇതരസംസ്ഥാനക്കാരന്‍ പെരുമ്പാവൂരില്‍ പിടിയിലായി. ഹരിയാന സ്വദേശി റിംഗ്വാന്‍ അലിയെയാണ് കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 13.5 ഗ്രാം ഹെറോയിന്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News